കോഴിക്കോട്: കാത്തിരിപ്പിനൊടുവില് കോഴിക്കോട് ജില്ലാ കോണ്ഗ്രസ് കമ്മിറ്റി ഓഫീസ് കെട്ടിടമായ ലീഡര് കെ. കരുണാകരന് മന്ദിരം ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഏഴര കോടി ചെലവില് 24,000 ചതുരശ്രയടി വിസ്തൃതിയില് ആധുനിക സൗകര്യങ്ങളോടെ നിര്മ്മിച്ച പുതിയ ഓഫീസ് ഏപ്രില് അഞ്ച് ശനിയാഴ്ച രാവിലെ 11 മണിക്ക് എഐസിസി സംഘടനാ ചുമതലയുള്ള ജനറല് സെക്രട്ടറി കെ.സി. വേണുഗോപാല് എംപി ഓഫീസ് ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, മുന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല് സെക്രട്ടറി ദീപ ദാസ്മുന്സി, ശശി തരൂര് എംപി, കൊടികുന്നില് സുരേഷ് എംപി, മുന് കെപിസിസി പ്രസിഡണ്ടുമാരായ മുല്ലപ്പള്ളി രാമചന്ദ്രന്, വി.എം. സുധീരന്, കെ. മുരളീധരന്, എംഎം ഹസ്സന്, ജില്ലയില്നിന്നുള്ള എംപിമാര്, കെപിസിസി ഭാരവാഹികള്, സംസ്ഥാനത്തെ പ്രമുഖ നേതാക്കള് എന്നിവര് പങ്കെടുക്കും. ഓഡിറ്റോറിയത്തിന് മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയുടെ നാമധേയമാണ് നല്കിയിരിക്കുന്നത്. മഹാത്മാഗാന്ധി, ജവഹര്ലാല് നെഹ്റു എന്നിവരുടെ അര്ദ്ധകായ പ്രതിമക്ക് പുറമെ സര്ദ്ദാര് വല്ലഭായ് പട്ടേല്, ബി.ആര്. അംബേദ്ക്കര്, മൗലാന അബുല്കലാം, ലാല്ബഹദൂര് ശാസ്ത്രി, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, സി.കെ. ഗോവിന്ദന്നായര്, കെ. കേളപ്പജി, മൊയ്തുമൗലവി, മുഹമ്മദ് അബഹ്ദുറഹിമാന് സാഹിബ്, കെ.പി. കേശവമേനോന്, കെ. മാധവന് നായര്, എ.വി. കുട്ടിമാളുഅമ്മ എന്നിവരുടെ ഛായാശില്പങ്ങളും ദേശീയ സമരചരിത്രത്തിലെ പ്രധാന സംഭവങ്ങളുടെ ആവിഷ്കാരവും ഓഫീസില് സജ്ജമാക്കും. മുന് ഡിസിസി പ്രസിഡന്റുമാരും, പ്രധാന നേതാക്കളുമായ ഡോ. കെ.ജി. അടിയോടി, എന്.പി. മൊയ്തീന്, എ. സുജനപാല്, പി. ശങ്കരന്, യു. രാജീവന്, സിറിയക് ജോണ്, എം. കമലം, കെ. സാദിരിക്കോയ, എം.ടി. പത്മ എന്നീ നേതാക്കളുടെ പേരില് പ്രത്യേക ബ്ലോക്കുകള് സജ്ജീകരിക്കും. കോണ്ഗ്രസ് രൂപീകരണം മുതലുള്ള പ്രസിഡന്റുമാര്, കെപിസിസി പ്രസിഡന്റുമാര് എന്നിവര്ക്ക് പുറമെ ആര്യാടന് മുഹമ്മദ്, എ.സി. ഷണ്മുഖദാസ്, കെ.കെ. രാമചന്ദ്രന് മാസ്റ്റര്, പി.പി. ഉമ്മര്കോയ, പി.വി. ശങ്കരനാരായണന്, മണിമംഗലത്ത് കുട്ട്യാലി, ഇ. നാരായണന് നായര്, വൈക്കം മുഹമ്മദ് ബഷീര്, അപ്പക്കോയ ഹാജി, വി.പി. കുഞ്ഞിരാമകുറുപ്പ്, വയലില് മൊയ്തീന്കോയ ഹാജി, പി.ടി. തോമസ്, സുരേശന് മാസ്റ്റര് എന്നിവരുടെയും ജില്ലയിലെ മറ്റു പ്രമുഖ നേതാക്കളുടെയും ഛായാചിത്രം സജ്ജീകരിക്കും. വാര്ത്താസമ്മേളനത്തില് എം.കെ രാഘവന് എംപി, ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്കുമാര്, മുന് ഡിസിസി പ്രസിഡന്റ് കെ.സി അബു, കെപിസിസി ജനറല് സെക്രട്ടറി അഡ്വ. കെ. ജയന്ത്, രാഷ്ട്രീയ കാര്യസമിതി അംഗം എന്. സുബ്രഹ്മണ്യന്, ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. എം. രാജന്, ജനറല് സെക്രട്ടറി പി.എം അബ്ദുറഹ്മാന്, ഡിസിസി ജനറല് സെക്രട്ടറി ഷാജിര് അറാഫത്ത്, എ. ഷിയാലി എന്നിവര് പങ്കെടുത്തു.
Latest from Local News
കോഴിക്കോട് ഗവ:മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ 11-02-25 ചൊവ്വ ഒ.പി പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ
കാപ്പാട് :ജീവിത സായാഹ്നതയിൽ ഒറ്റപ്പെട്ടുപോയവരെ ചേർത്തുപിടിക്കുന്ന വൃദ്ധസദനമായ വിനോദസഞ്ചാര കേന്ദ്രമായ കാപ്പാട് തീരദേശത്ത് പ്രവർത്തിക്കുന്ന കനിവ് സ്നേഹതീരത്തിന് പുതിയ ലോഗോ പ്രകാശനം
കോഴിക്കോട് ജില്ലയിൽ മലയോര ഹൈവേയുടെ പ്രവൃത്തി പൂർത്തീകരിച്ച ആദ്യ റീച്ച്-തിരുവമ്പാടി മണ്ഡലത്തിലെ കോടഞ്ചേരി-കക്കാടം പൊയിൽ റോഡ്- ഉദ്ഘാടനം ഫെബ്രുവരി 15 ന്
ദേശീയ ഹരിതസേനയുടെ ആഭിമുഖ്യത്തിൽ ലോക തണ്ണീർതട ദിനത്തിൻ്റെ ഭാഗമായി ഇരിങ്ങത്ത് യൂ.പി സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും പി.ടി.എ അംഗങ്ങളും ചേർന്ന് ടൂറിസ്റ്റ്
നിരാശജനകമായ സംസ്ഥാന ബജറ്റ്, ശമ്പള പെൻഷൻ പരിഷ്കരണ നടപടി പ്രഖ്യാപിക്കാത്ത സർക്കാർ വഞ്ചന എന്നിവക്കെതിരെ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ