മേപ്പയ്യൂർ ഫെസ്റ്റിനോടനുബന്ധിച്ച് മേപ്പയ്യൂർ ടൗണിൽ ബ്ലൂമിംഗ് ആർട്സ് പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച തത്സമയ ക്വിസ്സ് പ്രോഗ്രാം ‘ഓപ്പൺ ബാറ്റിൽ’ ശ്രദ്ധേയമായി. ഫെസ്റ്റിനെത്തിയ നൂറുകണക്കിനാളുകൾ മത്സരത്തിൽ പങ്കാളികളായി. തത്സമയ സമ്മാനദാനവും നടന്നു. പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.പ്രസന്ന സമ്മാനദാനം നടത്തി. അശ്വതി വിശ്വൻ മത്സരത്തിന് നേതൃത്വം നൽകി. ബ്ലൂമിംഗ് പ്രസിഡൻ്റ് ഷബീർ ജന്നത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ.അബ്ദുറഹ്മാൻ, മാധ്യമ പ്രവർത്തകരായ മുജീബ് കോമത്ത്, പി.കെ.പ്രിയേഷ്കുമാർ, മേപ്പയ്യൂർ ഫെസ്റ്റ് പബ്ലിസിറ്റി കൺവീനർ നിഷാദ് പൊന്നങ്കണ്ടി, കെ.പി.രാമചന്ദ്രൻ, എം.കെ.കുഞ്ഞമ്മത്, പി.കെ.അനീഷ് എന്നിവർ പ്രസംഗിച്ചു.
Latest from Local News
കുറ്റ്യാടി: വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും വിൽപനയ്ക്കുമെതിരെ സമൂഹ മനസാക്ഷി ഉണർത്താൻ സബർമതി സാംസ്കാരിക വേദി കുറ്റ്യാടി രംഗത്ത്. അടുത്തിടെ ഉണ്ടായ
എളാട്ടേരി കോഴി ഫാമിലെ നിരവധി കോഴികളെ തെരുവ് നായ ആക്രമിച്ചു കൊന്നു. കുളങ്ങരകത്തൂട്ട് ഗീതയുടെ കോഴി ഫാമിലെ കോഴികളെയാണ് ഇന്നലെ രാത്രി
മൂടാടി വിദ്യഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായി റിട്ടയേർഡ് ചെയ്ത സി.കെ വാസു മാസ്റ്റർ എഴുതിയചെറുകഥാ സമാഹാരമായ ‘ഉപ്പാപ്പനും കിണ്ണവും ഗ്രീൻ പ്രോട്ടോക്കോളും’
കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ ബഷീർ അനുസ്മരണം നടത്തി. വനിതാവേദി കൺവീനർ കെ. അനീഷ അധ്യക്ഷത വഹിച്ച ചടങ്ങ് സാംസ്കാരിക
കീഴരിയൂർ: കർഷകർ നാടിൻ്റെ സമ്പത്താണെന്ന് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് മാജുഷ് മാത്യൂസ് പറഞ്ഞു. കർഷക കോൺഗ്രസ് കീഴരിയൂർ മണ്ഡലം കമ്മറ്റി