പൊയിൽകാവ്: എടക്കുളം മുതുകൂറ്റിൽ പരദേവതാക്ഷേത്രം തേങ്ങയേറും പാട്ട് മഹോത്സവത്തിന് കൊടിയേറി. തന്ത്രി ബ്രഹ്മശ്രീ കുറ്റ്യാട്ടില്ലത്ത് ത്രിവിക്രമൻ നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി അനന്തകൃഷ്‌ണൻ പുല്ലിക്കലിന്റെ കാർമികത്വത്തിൽ ചടങ്ങുകൾ നടന്നു. നൂറുകണക്കിന് ഭക്ത ജനങ്ങൾ സന്നിഹിതരായിരുന്നു. ഉത്സവം ഫെബ്രുവരി 11 ന് പരദേവതയുടെ തിറയോടെ പൂർത്തിയാവും.
