കോഴിക്കോട് ദമ്പതികളെ ആക്രമിച്ച് പണം തട്ടിയ പ്രതികൾ അറസ്റ്റിൽ

കോഴിക്കോട് : മാളിക്കടവ് വെച്ച് കാറിൽ ഇരിക്കുകയായിരുന്ന ദമ്പതികളെ ആക്രമിക്കുകയും, ഭീഷണിപ്പെടുത്തി പണം ഗൂഗിൾ പേ വഴി ട്രാൻസ്ഫർ ചെയ്യിക്കുകയും ചെയ്ത യുവാക്കൾ പിടിയിൽ. കോഴിക്കോട് കക്കോടി സ്വദേശികളായ ഷെറീന ഹൗസിൽ റദീം (19) കുറ്റിയാട്ട് പൊയിൽ താഴത്ത് വീട്ടിൽ അഭിനവ് (23 വയസ്സ്) ചാലിയംകുളങ്ങര നിഹാൽ (20), ചെറുകോട്ട് വയൽ വൈഷ്ണവ് (23), നടക്കാവ് ചേറോട്ട് വീട്ടിൽ ഉദിത്ത് (18), വെസ്റ്റ്ഹിൽ റാഫി മൻസിലിൽ അയിൻ മുഹമ്മദ് ഷാഹിദ് (19) എന്നിവരെയാണ് ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published.