നന്തി ബസാർ: ആയിരകണക്കിന് മത്സ്യതൊഴിലാളികളുടെ ആശ്രയ കേന്ദ്രമായ കോടിക്കൽ കടപ്പുറത്ത് ഫിഷ്ലാൻ്റിംഗ് സെൻ്റർ യാഥാർത്ഥ്യമാക്കുക
കേന്ദ്ര-കേരള സർക്കാറുകൾ കോടിക്കൽ കടപ്പുറത്തിനോട് കാണിക്കുന്ന അവഗണനക്കെതിരെ മുസ്ലിംയൂത്ത് ലീഗ് മൂടാടി, തിക്കോടി പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഫെബ്രുവരി 26 ന് രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ കോടിക്കൽ ടൗണിൽ നടത്തുന്ന ഏകദിന ഉപവാസം വിജയിപ്പിക്കാൻ യൂത്ത് ലീഗ് ജനകീയ കൺവൻഷൻ തിരുമാനിച്ചു. മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് പി.കെ മുഹമ്മദലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം മൂടാടി പഞ്ചായത്ത് ഒന്നാം വാർഡ് മെംബർ പി.ഇൻഷിദ ഉൽഘാടനം ചെയ്തു. മന്നത്ത് മജീദ്, പി.കെ ഹുസൈൻ ഹാജി, കെ പി കരീം, പി ബഷീർ, വി.കെ അലി, വി.കെ ഇസ്മായിൽ, പി.കെ സുനീത, റഷീദ സമദ് എന്നിവർ സംസാരിച്ചു. തിക്കോടി പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് പി.വി ജലീൽ സ്വാഗതവും ഷാനിബ് കോടിക്കൽ നന്ദിയും പറഞ്ഞു.
Latest from Local News
ഇരിങ്ങൽ അറുവയിൽ ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്ര മഹോത്സവം 22ന് തുടങ്ങും. 22ന് രാത്രി 7 മണിക്ക് നാടകം “ഇത് ശാകുന്തള പർവ്വം”.
കൊയിലാണ്ടി കുറുവങ്ങാട് കാക്രാട്ട് മീത്തൽ മാതു (83) അന്തരിച്ചു. ഭർത്താവ് ഗോപാലൻ. മക്കൾ സുമതി, പരേതനായ രമേശൻ (കടമേരി). മരുമകൻ കാക്രാട്ട്
തിക്കോടി ചെറു മത്സ്യ ബന്ധന തുറമുഖം (ഫിഷ്ലാന്റിംഗ് സെന്റര്) നിര്മ്മിക്കാന് ഹാര്ബര് എഞ്ചിനിയറിംഗ് വകുപ്പ് തയ്യാറാക്കിയ 5.27 കോടി രൂപയുടെ പദ്ധതിയ്ക്ക്
മേലൂർ തെന്നച്ചേരി രാഘവൻ നായർ (66) അന്തരിച്ചു. അച്ചൻ കേളുകുട്ടി നായർ, അമ്മ കല്യാണി അമ്മ, ഭാര്യ രാധ, മക്കൾ രാജു
കോമ്പാറ്റ് സൗത്ത് ഏഷ്യൻ ഗുസ്തി മത്സരത്തിൽ മെഡൽ നേടി താരങ്ങളായി അച്ഛനും മകനും. എരമംഗലം കോറോത്ത് താമസിക്കും പൂളയിൽ (നന്മണ്ട) അബിനേഷും,







