കീഴരിയൂർ. കല്ലു പതിച്ച കീഴരിയൂർ എളമ്പിലാട്ട് ക്ഷേത്ര തിരുമുറ്റ സമർപ്പണം മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി.സി.ബിജു നിർവഹിച്ചു. തന്ത്രി പന്ന്യം വള്ളി ഇല്ലത്ത് മുരളീധരൻ ഭട്ടതിരിപ്പാടിൻ്റെ മുഖ്യകാർമിതത്വം നൽകി. കല്ലുപതിക്കൽ കമ്മിറ്റി പ്രസിഡൻ്റ് വിനോദൻ പുതിയോട്ടിൽ അധ്യക്ഷത വഹിച്ചു. കിടപ്പു രോഗികൾക്കുള്ള ധനസഹായ വിതരണം പിഷാരികാവ് ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ നിർവഹിച്ചു. ക്ഷേത്രത്തിന് ലഭിച്ച സ്ഥലത്തിൻ്റെ ആധാര കൈമറ്റം സി.എം ബിജുവിൽ നിന്ന് എക്സിക്യുട്ടീവ് ഓഫിസർ വസന്തകുമാരി ഏറ്റുവാങ്ങി. കെ.കെ.ബഗീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ഉത്സവ ആഘോഷ കമ്മിറ്റി പ്രസിഡൻ്റ് ചെറുവത്ത് സത്യൻ, ക്ഷേത്രോത്സവ കമ്മിറ്റി രക്ഷാധികാരി സന്തോഷ് കാളിയത്ത്, സെക്രട്ടറി പ്രജേഷ് മനു,
കീഴരിയൂർ സെൻ്റർ മഹല്ല് കമ്മിറ്റി പ്രസിഡൻ്റ് മമ്മു കേളോത്ത്, സ്വപ്ന നന്ദകുമാർ എന്നിവർ പ്രസംഗിച്ചു
