പേരാമ്പ്ര: സിൽവർ ആർട്സ് ആൻഡ് സയൻസ് കോളേജ് പേരാമ്പ്രയിൽ എഡ്യൂക്കേഷണൽ കോൺക്ലേവ് സംഘടിപ്പിച്ചു. അസറ്റും സിൽവർ കോളേജും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകയും നാടകപ്രവർത്തകനായ സഫ്‌ദർ ഹാഷ്‌മിയുടെ സഹോദരിയുമായ ശബ്നം ഹാഷ്മി മുഖ്യപ്രഭാഷണം നടത്തി. രാജ്യത്ത് ദളിത് വിഭാഗങ്ങളും സ്ത്രീകളും അനുഭവിക്കുന്ന സമകാലീന പ്രശ്നങ്ങളെ കുറിച്ചും വർദ്ധിച്ചു വരുന്ന സോഷ്യൽ മീഡിയ ദുരുപയോഗത്തെകുറിച്ചും അതുമൂലമുണ്ടാകുന്ന മാനസികപ്രശ്നങ്ങളെ കുറിച്ചും സംസാരിച്ചു.
അസറ്റ് ചെയർമാനായ സി. എച്ച് ഇബ്രാഹിം കുട്ടി അദ്ധ്യക്ഷനായ ചടങ്ങിൽ സിൽവർ കോളേജ് പ്രിൻസിപ്പൽ ഡോ. വിനോദ് കുമാർ. സി സ്വാഗതം പറഞ്ഞു. തുടർന്ന് നടന്ന ചർച്ചക്ക് ഡോ. ഇസ്മയിൽ മരിതേരി നേതൃത്വം നൽകി. ചടങ്ങിൽ കോളേജ് ചെയർമാൻ എ. കെ.തറുവായ് ആശംസ പറഞ്ഞു. വാസു വേങ്ങേരി, ഹസ്സൈനാർ മാസ്റ്റർ, രാജീവൻ എന്നിവർ സന്നിഹിതരായിരുന്നു. നസീർ നൊച്ചാട് നന്ദി പ്രകാശിപ്പിച്ചു