ഭിന്നശേഷിക്കാരോടുള്ള അവഗണന അവസാനിപ്പിക്കണം സി.പി.എ. അസീസ് മാസ്റ്റർ

പേരാമ്പ്ര : കേരള സംസ്ഥാന ബജറ്റിൽ ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കാതെയും ആശ്വാസ കിരണം പദ്ധതി വഴി നൽകി വരുന്ന സാമ്പത്തി സഹായം നിർത്തി വെച്ച് ഭിന്നശേഷിക്കാരെയും അവരുടെ ആശ്രിതരേയും അഗണിച്ച് മുന്നോട്ട് പോകുന്ന സർക്കാർ പ്രവണതക്കെതിരെ പൊതു സമൂഹം ഒറ്റക്കെട്ടായി പ്രതിഷേധി സ്വരം ഉയർത്തണമെന്ന് കോഴിക്കോട് ജില്ലാ മുസ്ലീം ലീഗ് സെക്രട്ടറി സി.പി.എ.അസീസ് മാസ്റ്റർ പ്രസ്താവിച്ചു.
പേരാമ്പ്ര നിയോജക മണ്ഡലം ഡിഫ്രൻ്റ്ലി ഏബിൾഡ് പീപ്പിൾസ് ലീഗ് (ഡി.എ.പി.എൽ) കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പേരാമ്പ്ര നിയോജക മണ്ഡലം ഡി.എ പി.എൽ ഭാരവാഹികളായി കുഞ്ഞമ്മദ് കക്കറ മുക്ക് (പ്രസിഡണ്ട്), ഹമീദ് സി , എം.സി ഇമ്പിച്ചി ആലി,സാവിത്ത് എൻ.വി (വൈസ് പ്രസിഡണ്ടുമാർ) എ.വി യൂസുഫ് തുറയൂർ (ജനറൽ സെക്രട്ടറി ) ലത്തീഫ്കല്ലോട്, ഫൈസൽ മൂരികുത്തി, റിയാസ് വി.പി.തുറയൂർ (സെക്രട്ടറിമാർ) ടി.നിസാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
നിയോജക മണ്ഡലം മുസ്ലീം ലീഗ് ട്രഷറർ എം.കെ സി. കുട്ട്യാലി സാഹിബ്, ഡി. എ.പി.എൽ ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് എൻ.സി, അബ്ദുൽ അസീസ് നമ്പ്രത്ത്കര, ഹമീദ് സി , ലത്തീഫ് കല്ലോട്, ഫൈസൽ, സലാം, ഉബൈദ് എന്നിവർ സംസാരിച്ചു. കുഞ്ഞമ്മദ് കക്കറമുക്ക് അദ്ധ്യക്ഷത വഹിച്ചു. എ.വി യൂസുഫ് സ്വാഗതം പറഞ്ഞു.ടി. നിസാർ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 9 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

Next Story

നടുവണ്ണൂർ ഗവ: ഹയർ സെക്കണ്ടറിയിൽ ഫോഴ്സസ് ഡേ ആഘോഷം നടത്തി

Latest from Local News

കേരള നിയമസഭ നടത്തിയ കവിതാലാപന മൽസരത്തിൽ മികച്ച കവിതാലാപനത്തിനുള്ള പ്രശസ്‌ത്രി പത്രം കരസ്ഥമാക്കിയ സുജ ടീച്ചർക്ക് ബ്ലോക്ക് മെംബർ പി.കെ മുഹമ്മദലിയുടെ സ്‌നേഹാദരം

കേരള നിയമസഭ നടത്തിയ കവിതാലാപന മൽസരത്തിൽ മികച്ച കവിതാലാപനത്തിനുള്ള പ്രശസ്‌ത്രി പത്രം കരസ്ഥമാക്കിയ കടലൂർ ഗവ:ഹൈസ്കൂളിലെ മലയാളം അധ്യാപിക സുജ ടീച്ചർക്ക്

കോഴിക്കോട് മോഷണ കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി

കോഴിക്കോട് മോഷണ കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി. കോഴിക്കോട്ടെ സ്വകാര്യ ട്രെയിനിങ് കേന്ദ്രത്തിലെ അദ്ധ്യാപകൻ കോഴിക്കോട് വള്ളിക്കുന്ന്

സർവോദയ വായനശാല കീഴ്പയ്യൂർ ദേശീയ യുവജനദിനാഘോഷത്തിന്റെ ഭാഗമായി സമ്മാന കൂപ്പൺ നറുക്കെടുപ്പും അഗ്നിസുരക്ഷാ ദുരന്തനിവാരണ പ്രഥമശുശ്രൂഷ ക്ലാസും സംഘടിപ്പിച്ചു

സർവോദയ വായനശാല കീഴ്പയ്യൂർ ദേശീയ യുവജനദിനാഘോഷത്തിന്റെ ഭാഗമായി സമ്മാന കൂപ്പൺ നറുക്കെടുപ്പും അഗ്നിസുരക്ഷാ ദുരന്തനിവാരണ പ്രഥമശുശ്രൂഷ ക്ലാസും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം