ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി മുന്നിൽ - The New Page | Latest News | Kerala News| Kerala Politics

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി മുന്നിൽ

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബി.ജെ.പി മുന്നിൽ. ലീഡ് നിലയിൽ കേവലഭൂരിപക്ഷവും കടന്നാണ് ബിജെപി മുന്നേറ്റം. നിലവിലെ ഭരണകകക്ഷിയായ എ.എ.പിയാണ് രണ്ടാമത്. കോൺഗ്രസിന് ഒരു സീറ്റിലും ലീഡില്ല. മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, മുഖ്യമന്ത്രി അതിഷി തുടങ്ങിയ പ്രമുഖ എഎപി നേതാക്കളെല്ലാം പിന്നിലാണ്.

എഎപി, ബിജെപി, കോൺഗ്രസ് എന്നീ പ്രമുഖ പാർട്ടികളുടെ ത്രികോണമത്സരത്തിനാണ് തലസ്ഥാനം വേദിയായത്. കഴിഞ്ഞ 2 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വമ്പൻ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാൽ ഇക്കുറി പുറത്തുവന്ന ഭൂരിപക്ഷം എക്സിറ്റ് പോളുകളും ബിജെപിയുടെ വിജയം പ്രവചിച്ചിരുന്നു. 60.54% പോളിങ്ങാണ് ഇക്കുറി ഡൽഹിയിൽ രേഖപ്പെടുത്തിയത്. 62.59% പോളിങ് നടന്ന 2020 ൽ 70 ൽ 62 സീറ്റു നേടിയാണ് എഎപി അധികാരത്തിലെത്തിയത്.

Leave a Reply

Your email address will not be published.

Previous Story

വയനാട് പുനരധിവാസം; ആദ്യപട്ടികയില്‍ ഉൾപ്പെട്ട 242 പേരുടെ ലിസ്റ്റിന് ഡിഡിഎംഎ അംഗീകാരം

Next Story

മലപ്പുറം വീണാലുക്കലിൽ യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേൽപ്പിച്ചു

Latest from Main News

പാക്ക് ആക്രമണത്തെ ശക്തമായി പ്രതിരോധിച്ച് ഇന്ത്യ

പാക്ക് ആക്രമണത്തെ ശക്തമായി പ്രതിരോച്ച് ഇന്ത്യ. പഹൽഗാമിലെ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ കടുത്ത യുദ്ധത്തിലാണ്. മിസൈൽ, ഡ്രോൺ എന്നിവ

ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം -മംഗളുരു വന്ദേഭാരത് എക്സ്‌പ്രസ് 16 കോച്ചിലേക്ക് മാറുമെന്ന് റിപ്പോർട്ട്

ആലപ്പുഴ വഴി സർവീസ് നടത്തുന്ന തിരുവനന്തപുരം -മംഗളുരു വന്ദേഭാരത് എക്സ്‌പ്രസ് (20631- 20632) 16 കോച്ചിലേക്ക് മാറുമെന്ന് റിപ്പോർട്ട്. ചെന്നൈ എഗ്മോര്‍-

അനില്‍കാന്തിനെ സംസ്ഥാന പൊലീസ് കംപ്ലെയിന്റ്‌സ് അതോറിട്ടി അംഗമായി നിയമിച്ചു.

ഇന്ത്യൻ പോലീസ് സർവീസിലെ മുന്‍ പൊലീസ് മേധാവി ആയിരുന്ന അനില്‍കാന്തിനെ സംസ്ഥാന പൊലീസ് കംപ്ലെയിന്റ്‌സ് അതോറിട്ടി അംഗമായി നിയമിച്ചു. മൂന്നു വര്‍ഷമാണ്