ഉത്തരാഖണ്ഡിൽ നടന്നു വരുന്ന ദേശീയെ ഗയിംസിൽ വോളീബോളിൽസ്വർണ്ണം നേടിയ സർവ്വീസസ് ടീമിലെ . കൊയിലാണ്ടിക്കാരനായ അഭിഷേക് രാജീവ് കേരളത്തിന് അഭിമാനമായി മാറിയിരിക്കയാണ്.ഫൈനലിൽ കേരളത്തെ യാണ് സർവീസസ് പരാജയപ്പെടുത്തിയത്. എയർഫോഴ്സിൽ ജോലി ചെയ്യുന്ന അ ഭി ഷേക് രാജീവ് കൊയിലാണ്ടി കൊല്ലത്തെ നടുവിലക്കണ്ടി രാജീവന്റേയും ഷൈനിയുടേയും പുത്രനാണ്. നിരവധി ദേശീയ മത്സരങ്ങളിൽ സർവീസസിന് വേണ്ടി ഇദ്ദേഹം കളിച്ചിട്ടുണ്ട്. അമൽ കെ.തോമസ് എർണാകുളം, ദീപു കണ്ണൂർ, ഷമീം മലപ്പുറം എന്നീ മലയാളികളും സ്വർണം നേടിയ സർവ്വീസിലെ കളിക്കാരാണ്.
