മുണ്ടോത്ത് കിഴക്കോട്ട് കടവ് തെരുവത്ത്ക്കടവ് റോഡ് 4കോടി , ഒളളൂർ കടവ് പാലം അപ്രോച്ച് റോഡ് നിർമ്മാണം 60 ലക്ഷം, ഏകരൂർ കാക്കൂർ റോഡ് 1.30 കോടി, അറപ്പീടിക കണ്ണാടിപൊയിൽ റോഡ് 2.50 കോടി, പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തി പൂർത്തീകരണം 60 ലക്ഷം, മണ്ണാംപൊയിൽ ജി എൽ പി സ്കൂൾ കെട്ടിട നിർമ്മാണം 1 കോടി, മുണ്ടോത്ത് കിഴക്കോട്ട് കടവ് തെരുവത്തക്കടവ് റോഡിൽ നിലവിൽ മൂന്ന് കോടിയുടെ പ്രവർത്തി നടന്നുവരികയാണ് പ്രസ്തുത റോഡിൻ്റെ പ്രവർത്തി പൂർത്തീകരിക്കുന്നതിനാണ് നാലുകൊടി രൂപ അനുവദിച്ചിട്ടുള്ളത്. പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം രണ്ടുകോടി രൂപയുടെ പുതിയ കെട്ടിടം പ്രവർത്തി നടന്നുവരികയാണ് കെട്ടിടത്തിന്റെ പ്രവർത്തി പൂർത്തീകരിച്ച് ആധുനിക സൗകര്യങ്ങളോടുകൂടി ആരോഗ്യ കേന്ദ്രത്തിന് തുറന്നു കൊടുക്കുന്നതിനാണു 60 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്. അറപീടിക കണ്ണാടിപൊയിൽ കൂട്ടാലിട റോഡിൽ രണ്ടു കോടി രൂപയുടെ പ്രവർത്തി പൂർത്തീകരിച്ചിട്ടുണ്ട് .ഒള്ളൂർ കടവ് പാലം പ്രവർത്തി പൂർത്തീകരിച്ചപ്പോൾ അപ്രോച്ച് റോഡ് നിർമ്മാണത്തിന് ഫണ്ട് തികയാതെ വന്നപ്പോഴാണ് 60 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത് .ഏകരൂർ കാക്കൂർ റോഡിൽ അഞ്ചു കോടിയുടെ പ്രവർത്തി പൂർത്തീകരിച്ചു വരികയാണ് റോഡ് പൂർണമായും BM BC ചെയ്യുന്നതിനാണ് ഈ ബജറ്റിൽ 1.30 കോടി രൂപ അനുവദിച്ചിട്ടുള്ളത് മണ്ഡലത്തിലെ എല്ലാ റോഡുകളും ബിഎംബിസി ഉന്നത നിലവാരത്തിലേക്ക് ഉയർത്തുക എന്നുള്ളതാണ് ലക്ഷ്യം യാത്രക്കാർക്ക് എളുപ്പത്തിലും വേഗതയിലും സഞ്ചരിക്കാൻ ആവശ്യമായ പാശ്ചാത്തല സൗകര്യ വികസനം ഉറപ്പുവരുത്താനാണ് ശ്രമിക്കുന്നത്
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 25 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ.
താമരശ്ശേരി ചുരം ഏഴാം വളവിന് സമീപം റോഡിലേക്ക് മരം വീണ് ഗതാഗത തടസ്സം. പോലിസും ഫയർ ഫോഴ്സു സ്ഥലത്തേക്ക് തിരിച്ചു .ഒൻപതാം
പരേതനായ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ പുത്രൻ സയ്യിദ് അബൂബക്കർ ബാഫഖി (75) അന്തരിച്ചു. ഭാര്യ : ശരീഫ നഫീസബീവി (കാരക്കാട്)
ശക്തമായ കാറ്റിലും മഴയിലും ജില്ലയില്‍ നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. കോഴിക്കോട് താലൂക്കില്‍ പത്തും വടകര, കൊയിലാണ്ടി താലൂക്കുകളില്‍ ഓരോന്നും വീടുകള്‍ക്ക്
കണ്ണൂർ ചാലക്കുന്നിൽ ദേശീയപാത നിർമാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു. ജാർഖണ്ഡ് സ്വദേശി ബിയാസ് ആണ് മരിച്ചത്. കോൺക്രീറ്റ് മതിൽ നിർമ്മിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.