ചരിത്രത്താളുകളിലൂടെ…… ബ്രിട്ടനും ജപ്പാനും പിന്നെ എ.ആര്‍.പി ഓഫീസും – പ്രൊഫ. എം.സി വസിഷ്ഠ്

രണ്ടാംലോകയുദ്ധം ആരംഭിച്ചപ്പോള്‍ ബ്രിട്ടന്റെ മദ്രാസ് പ്രസിഡന്‍സിയിലെ ഒരു ജില്ലയായ മലബാറിന്റെ ആസ്ഥാനത്ത് അതായത് കോഴിക്കോട്ട് ജപ്പാന്റെ വ്യോമാക്രമണം ഉണ്ടാകുമെന്ന് ബ്രിട്ടീഷ് ഭരണകൂടം ആശങ്കപ്പെട്ടു. വ്യോമാക്രമണം ഉണ്ടായാല്‍ പ്രതിരോധിക്കാനുള്ള സുദീര്‍ഘമായ പദ്ധതികള്‍ ബ്രിട്ടീഷ് ഭരണകൂടം മദ്രാസ് പ്രസിഡന്‍സിയില്‍ ആവിഷ്‌കരിച്ചു. അതിലേറ്റവും പ്രധാനപ്പെട്ടതായിരുന്നു വ്യോമാക്രമണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അഥവാ എയര്‍ റെയ്ഡ് പ്രിക്വോഷന്‍. വ്യോമാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ആദ്യപടി അത്തരം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഒരു ഓഫീസ് തുറക്കുക എന്നതാണ്. കൂടാതെ അതിന് അമരത്തൊരു ഉദ്യോഗസ്ഥനെ പ്രതിഷ്ഠിക്കുകയും വേണം. മദ്രാസ് ഗവണ്‍മെന്റിന്റെ പബ്ലിക്ക് ഡിപ്പാര്‍ട്ട്മെന്റ് ഫയല്‍ (ബണ്ടില്‍ നമ്പര്‍  3 സീരിയല്‍ നമ്പര്‍ 54 ) കോഴിക്കോട്ട് എ.ആര്‍.പി ഓഫീസ് ആരംഭിക്കുന്നതിനെ കുറിച്ച് പറയുന്നു.
1942 ജൂലായ് 7ാം തീയ്യതി കോഴിക്കോട്ടെ എ.ആര്‍.പി.ഓഫീസര്‍ അഥവാ വ്യോമാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോകിപ്പിക്കുന്ന ഓഫീസര്‍ എ.ജെ.ഹോംസ് മദ്രാസിലെ ചീഫ് സെക്രട്ടറിക്കയച്ച കത്തില്‍ ഇപ്രകാരം പറയുന്നു. ‘കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് എ.ആര്‍.പി ഓഫീസിനാവശ്യമായ സ്ഥലം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.അതിനാല്‍ കോഴിക്കോട് ഇമ്പീരിയല്‍ ബാങ്ക് പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് ഒരു കെട്ടിടം എ.ആര്‍.പി ഓഫീസായി  പ്രവര്‍ത്തിക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്നു. 75 രൂപയാണ് മാസവാടക. (ഇതിന് മുമ്പ് എ.ആര്‍.പി.ഓഫീസ് പ്രവര്‍ത്തിച്ച കെട്ടിടത്തിന്റെ മാസവാടക 100 രൂപയായിരുന്നു. എ.ആര്‍.പി.കെട്ടിടം പ്രവര്‍ത്തിക്കാനുള്ള ഇമ്പീരിയല്‍ ബാങ്കിന്റെ സമ്മതപത്രവും അതിന്റെ വ്യവസ്ഥകളും അങ്ങയുടെ അറിവിലേക്കും അംഗീകാരത്തിനുമായി സമര്‍പ്പിക്കുന്നു. ഈ കെട്ടിടത്തിന് വളരെ അടുത്താണ് ടെലിഫോണ്‍ എക്സ്ചേഞ്ച് എന്നത് മറ്റൊരു അനുകൂല ഘടകമാണ്’. എ.ആര്‍.പി.ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ തന്നെയായിരിക്കും ഓഫീസറുടെ വാസസ്ഥലവും. ഈ കത്തിന്റെ കൂടെ ഇമ്പീരിയല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ കോഴിക്കോട് ശാഖയുടെ ഓഫീസര്‍ എ.ആര്‍.പി.ഓഫീസര്‍ക്കയച്ചിട്ടുള്ള കത്തും ചേര്‍ത്തിട്ടുണ്ട്. കത്തില്‍ ഇപ്രകാരം പറയുന്നു.
‘ഞങ്ങളുടെ പറമ്പിലെ ഒഴിഞ്ഞ ബംഗ്ലാവ് എ.ആര്‍.പി.ഓഫീസിനായി അനുവദിക്കാന്‍ തയ്യാറാണ്.’  സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചതോടെ കോഴിക്കോട് എ.ആര്‍.പി.ഓഫീസ് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. എ.ആര്‍.പിഓഫീസും ബാങ്കും തമ്മിലുണ്ടാക്കിയ വാടക വ്യവസ്ഥ കരാറിന്റെ വിശദാംശങ്ങളും നമുക്ക് ഫയലില്‍ കാണാം.  
താഴെ പറയുന്നവയാണ് എ.ആര്‍.പി.ഓഫീസിന് അനുവദിക്കപ്പെട്ട   കെട്ടിടത്തിലുള്ളത്. ഒരു ഡൈനിങ് റൗണ്ട് ടേബിള്‍, ആറ് ആംലസ്ചെയര്‍, രണ്ട് ക്ലബ് ചെയര്‍, ഒരു ടീപോയ്,  ഒരു വാഷിങ് ടേബിളും ബേസിനും, രണ്ട് ടൗവ്വല്‍ എറാക്സ്, രണ്ട് ടൗവ്വല്‍ റാക്‌സ്, ഒരു ബാത്ത് ടബ്ബ്, ഒരു കമ്മോര്‍ഡ്, നാല് സീലിംഗ് ഫാന്‍, പതിനഞ്ച് ബള്‍ബുകള്‍, ഒരു ലേഡീസ് ആംലസ് ചെയര്‍, രണ്ട് കിച്ചണ്‍ ടേബിള്‍സ്, രണ്ട് ചെറിയ ഡസ്‌കുകള്‍, ഒരു ചൂടിപ്പായ്ക, പതിനഞ്ച് സീലിങ് ഫാന്‍സ്,  എ.ആര്‍.പി ഓഫീസ് പ്രവര്‍ത്തിക്കുന്ന  കെട്ടിടത്തിലെ വസ്തുക്കളെ കുറിച്ചുള്ള വിശദാംശങ്ങള്‍ നമുക്ക് യൂറോപ്യന്‍  ഭൗതികവസ്തുക്കള്‍ നമ്മുടെ കേരളത്തിലെ ഭവനങ്ങളിലേക്ക് കടന്നുവരുന്നതിന്റേയും ഭവനങ്ങള്‍ അലങ്കരിക്കുന്നതിന്റേയും  തെളിവുകള്‍ നല്‍കുന്നു.
ഇമ്പീരിയല്‍ ബാങ്ക് ; കോഴിക്കോട്ടെ ഇന്നത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ്  ഇന്ത്യയിലെ മാനാഞ്ചിറയിലെ പ്രധാന ശാഖയാണ് പഴയ ഇമ്പീരിയല്‍ ബാങ്കിന്റെ ആസ്ഥാനം. 1843 ല്‍ സ്ഥാപിക്കപ്പെട്ട ദി ബാങ്ക് ഓഫ് മദ്രാസില്‍ നിന്നാണ് ഇമ്പീരിയല്‍ ബാങ്ക് രൂപം കൊണ്ടത്. കോഴിക്കോട്ടെ ദി ബാങ്ക് ഓഫ് മദ്രാസ് ബാങ്കിന്റെ മദ്രാസ് പ്രസിഡന്‍സിയിലെ  രണ്ടാമത്തെ ശാഖയായിരുന്നു കോഴിക്കോട്ടേത്. ഈ ബാങ്കിന്റെ ആദ്യകാല കസ്റ്റമേഴ്സില്‍ പ്രധാനികള്‍ ബ്രിട്ടീഷ് കമ്പനികളായ പിയേഴ്സിലസി,  ആസ്പിന്‍വാള്‍, പാരിയന്‍ കമ്പനി, ഹാരിസ് ആന്‍ഡ് ക്രോസ്ഫീല്‍ഡ്. 1920 കളില്‍ സ്വദേശി നിസ്സഹകരണ പ്രസ്ഥാനത്തോടെ ബാങ്ക് ഓഫ് മദ്രാസിന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി. 1921 ല്‍ ജനുവരി 27 ന് ജെ.എം.കെയ്ന്‍സനാണ് ദി ഇമ്പീരിയല്‍ ബാങ്കിന്റെ സ്ഥാപകന്‍. ദി ബാങ്ക് ഓഫ് ബംഗാള്‍, ബാങ്ക് ഓഫ് മദ്രാസ്, ബാങ്ക് ഓഫ് ബോംബെ, എന്നിങ്ങനെ ബ്രിട്ടീഷ് പ്രസിഡന്‍സികളില്‍ ഉണ്ടായിരുന്ന ബാങ്കുകള്‍ ലയിച്ചിട്ടാണ്  1921 ല്‍ ഇമ്പീരിയല്‍ ബാങ്ക് രൂപം കൊണ്ടത്. ആ ബാങ്ക് സ്ഥിതിചെയ്യുന്നത് കൊണ്ടാണ് ആ റൂട്ടിനെ ബാങ്ക് റോഡെന്ന് പേര് വന്നതും ആ പേരില്‍ തന്നെയാണ് ഇപ്പോഴും ആ റോഡ് അറിയപ്പെടുന്നത്. 1955 ല്‍ ഇമ്പീരിയല്‍ ബാങ്ക് ദേശവല്‍ക്കരിക്കപ്പെടുകയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയായി അറിയപ്പെടുകയും  ചെയ്തത്.
ബ്രിട്ടന്‍ കോഴിക്കോട് ഉണ്ടാവുമെന്ന് പ്രതീക്ഷിച്ച ജപ്പാന്റെ  വ്യോമാക്രമണം ഉണ്ടായില്ല.  പക്ഷേ യുദ്ധസമയത്ത് തങ്ങളുടെ കോളനികളില്‍ യുദ്ധം ചെയ്ത മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ അത്ഭുതം ഉളവാക്കുന്നതാണ്.  ഈ പ്രവര്‍ത്തനങ്ങള്‍  വഴി ബ്രിട്ടന്‍ തങ്ങളുടെ പ്രജകളുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും താല്പര്യമുണ്ട് എന്നുള്ള പ്രതീതി ജനിപ്പിച്ചു. അതേ സമയം യുദ്ധാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് കോളനി നിവാസികളില്‍ ഭീതി ജനിപ്പിക്കുകയും ആ ഭീതി ഭരണകൂടത്തിലുള്ള വിധേയത്വമായി മാറ്റുകയാണ് കൊളോണിയല്‍ ഭരണകൂടം  ചെയ്തത്.

Leave a Reply

Your email address will not be published.

Previous Story

വാളയാറിൽ പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായത് മാതാപിതാക്കളുടെ അറിവോടെയെന്ന് സിബിഐ കുറ്റപത്രം

Next Story

തദ്ദേശവകുപ്പിലെ സ്വരാജ് മാധ്യമ അവാർഡിന് ഇപ്പോൾ അപേക്ഷിക്കാം

Latest from Main News

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്ട്രേഷൻ പുതുക്കാൻ സാധിക്കാതെ സീനിയോറിറ്റി നഷ്ടപ്പെട്ടു പോയവർക്ക് സീനിയോറിറ്റി നിലനിർത്തി രജിസ്ട്രേഷൻ പുതുക്കാനുള്ള അവസരം

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്ട്രേഷൻ പുതുക്കാൻ സാധിക്കാതെ സീനിയോറിറ്റി നഷ്ടപ്പെട്ടു പോയവർക്ക് സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് രജിസ്ട്രേഷൻ പുതുക്കാനുള്ള അവസരം. 1-01-1995 മുതൽ 31-12-2024

തദ്ദേശവകുപ്പിലെ സ്വരാജ് മാധ്യമ അവാർഡിന് ഇപ്പോൾ അപേക്ഷിക്കാം

തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ നേതൃത്വത്തിൽ നടത്തുന്ന തദ്ദേശദിനാഘോഷത്തോടനുബന്ധിച്ച് സ്വരാജ് മാധ്യമ പുരസ്ക്കാരം ഏർപ്പെടുത്തുന്നു. അച്ചടി മേഖലയിലെ മികച്ച രണ്ട് വാർത്തയ്ക്കും ടെലിവിഷൻ

വാളയാറിൽ പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായത് മാതാപിതാക്കളുടെ അറിവോടെയെന്ന് സിബിഐ കുറ്റപത്രം

വാളയാറിൽ പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായത് മാതാപിതാക്കളുടെ അറിവോടെയെന്ന് സിബിഐ. കേസിൽ രണ്ടാഴ്ച മുൻപ് സമർപ്പിച്ച കുറ്റപത്രത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്. അമ്മ

ജൂണ്‍ ഒന്ന് മുതല്‍ കേരളത്തില്‍ സിനിമ സമരം

ജൂണ്‍ ഒന്ന് മുതല്‍ കേരളത്തില്‍ സിനിമ സമരം. സിനിമ സംഘടനകളുടെ സംയുക്തയോഗത്തിലാണ് തീരുമാനം. ജി.എസ്.ടിക്ക് ഒപ്പമുള്ള വിനോദ നികുതി പിന്‍വലിക്കുക, താരങ്ങളുടെ