വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ബാങ്കിൽ നിന്നും പണയ സ്വർണം തട്ടിയ കേസിൽ മുഖ്യ പ്രതിയുടെ സഹായി അറസ്റ്റിൽ

വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ബാങ്കിൽ നിന്നും പണയ സ്വർണം തട്ടിയ കേസിൽ മുഖ്യപ്രതിയുടെ സഹായിയായ തമിഴ്നാട് തിരുപ്പൂർ സ്വദേശി രാജീവ് ഗാന്ധി നഗറിൽ കാർത്തികിനെ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡി. വൈ. എസ്. പി. വി. വി. ബെന്നി അറസ്റ്റ് ചെയ്തു.

വടകര ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത പ്രതിയെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി തിരിപ്പൂരിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ ബാങ്ക് വടകര ശാഖാ മാനേജരായിരുന്ന മേട്ടുപ്പാളയം സ്വദേശി മധ ജയകുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മഹാരാഷ്ട്ര ബാങ്കിൽ പണയം വെച്ച 26.244.20 കിലോഗ്രാം സ്വർണ്ണമാണ് നഷ്ടപ്പെട്ടത്.

15.850 കിലോയോളം സ്വർണ്ണം പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. നഷ്ടപ്പെട്ട സ്വർണ്ണം കാർത്തികിന്റെ സഹായത്തോടെ മധ ജയകുമാർ തമിഴ്നാട്ടിലെ ബാങ്ക് ഓഫ് സിംഗപ്പൂർ , കത്തോലിക്ക് സിറിയൻ ബാങ്ക് എന്നീ ബാങ്കുകളുടെ വിവിധ ശാഖകളിൽ പണയം വെച്ചിരുന്നു.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട്ട് ആറ് ബസ് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി

Next Story

അഞ്ച് വര്‍ഷത്തിനു ശേഷം റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു

Latest from Local News

മാര്‍ഷ്യല്‍ ആര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

എസ്ആര്‍സി കമ്യൂണിറ്റി കോളേജ് ആറുമാസത്തെ സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് (സിഎംഎ) പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക്

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍

 കുറ്റ്യാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. കുറ്റ്യാടി അടുക്കത്ത് സ്വദേശി ചേക്കു എന്ന അജ്‌നാസാണ്

അധ്യാപക നിയമനം

കോഴിക്കോട് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്എസ്എസ്ടി ഹിസ്റ്ററി (ജൂനിയര്‍), മാത്‌സ് (ജൂനിയര്‍), കൊമേഴ്സ് (സീനിയര്‍) ഗെസ്റ്റ് അധ്യാപക നിയമനത്തിനുള്ള

എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് അന്തരിച്ചു

കൊയിലാണ്ടി:എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് (46) അന്തരിച്ചു. കൊയിലാണ്ടി പബ്ലിക്ക് ലൈബ്രറിയിലെ ലൈബ്രേറിയനായി പ്രവർത്തിച്ചിരുന്നു. റെഡ്കർട്ടൻ കൊയിലാണ്ടിയുടെ പ്രവർത്തകനായിരുന്നു. “കവിതയും സഹയാത്രികരും”