എസ് വൈ എസ് പേരാമ്പ്ര സോൺ യൂത്ത് കൗൺസിൽ സമാപിച്ചു. പേരാമ്പ്ര തണൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എം ടി ശിഹാബുദ്ധീൻ അസ്ഹരി ഉൽഘാടനം ചെയ്തു. ശംസുദ്ധീൻ നിസാമി കൈപ്രം അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ലാ സെക്രട്ടറി കെ റാശിദ് ബുഖാരി ഇരിങ്ങണ്ണൂർ പുന:സംഘടന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി മുനീർ സഖാഫി ഓർക്കാട്ടേരി 2025-26 വർഷത്തെ ഭാരവാഹികളെ പ്രഖ്യാപിച്ചു.
ചടങ്ങിൽ കോച്ചേരി കുഞ്ഞബ്ദുല്ല സഖാഫി, എസ് എസ് എഫ് നോർത്ത് ജില്ലാ പ്രസിഡണ്ട് ഹാഫിള് ശാഫി അഹ്സനി കൂരാച്ചുണ്ട്, ബശീർ കുട്ടമ്പത്ത്, ഡോ മുഹമ്മദലി മാടായി, വി.സി സാജിദ് നൊച്ചാട്, കുഞ്ഞബ്ദുല്ല പേരാമ്പ്ര, ഇബ്രാഹിം നദ് വി കൂത്താളി, മജീദ് രാമല്ലൂർ, സി.പി മുഹമ്മദലി കക്കാട്, ശംസുദ്ധീൻ രാമല്ലൂർ, അശ്റഫ് ലത്വീഫി, യൂസ്ഫ് ലത്വീഫി കുന്നരം വെളളി എന്നിവർ സംബന്ധിച്ചു.ലത്വീഫ് വാളൂർ സ്വാഗതവും സിദ്ധീഖ് സഖാഫി കൈപ്രം നന്ദിയും പറഞ്ഞു. ഭാരവാഹികളായി റസാക്ക് നിസാമി കുട്ടോത്ത് (പ്രസിഡണ്ട്), മുസ്തഫ കിഴിഞ്ഞാണ്യം, സിദ്ധീഖ് സഖാഫി ചങ്ങരോത്ത് (വൈസ് – പ്രസിഡണ്ടുമാർ), സിദ്ദീഖ് സഖാഫി കൈപ്രം (ജന:സിക്രട്ടറി), അസീസ് മുയിപ്പോത്ത്, സുബൈർ സഖാഫി കൈപ്രം, അബ്ദു സ്വമദ് കടിയങ്ങാട്, അബ്ദുറഹീം കീഴ്പയ്യൂർ, മുഹമ്മദ് സഖാഫി കണ്ടീത്താഴ, (സിക്രട്ടറിമാർ), ഇബ്രാഹിംകുട്ടി ചെമ്പ്ര (ഫിനാൻസ് സിക്രട്ടറി) എന്നിവരെ തെരെഞ്ഞെടുത്തു.