കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര മഹോൽസവത്തിന് ക്ഷേത്രം തന്ത്രി രാകേഷ് ശാന്തിയുടെയും മേൽശാന്തി സുഖലാലന്റെയും കാർമികത്വത്തിൽ കൊടിയേറി. തുടർന്ന് മാതൃ സമിതി ഒരുക്കിയ ഭജന, നൃത്തനൃത്യങ്ങളും അരങ്ങേറി. ഏഴിന് കാഴ്ചശീവേലി, രാത്രി ഗാനമേള, എട്ടിന് വിശേഷാൽ നവക പഞ്ചഗവ്യ കലശാഭിഷേകം, സമൂഹസദ്യ, വൈകുന്നേരം പുഷ്പാഭിഷേകം എഴുന്നള്ളിപ്പ്, രാത്രി സരുൺ മാധവ്, ജഗന്നാഥൻ രാമനാട്ടുകര എന്നിവരുടെ ഡബിൾ തായമ്പക, 10.30 ന് നാന്ദകം എഴുന്നള്ളിപ്പ്, 9 ന് വലിയവിളക്ക്. രാവിലെ വിദ്യാമന്ത്ര പുഷ്പാർച്ചന, അരങ്ങോല വരവുകൾ, വൈകുന്നേരം സഹസ്ര ദീപകാഴ്ച, രാത്രി 11.30 ന് നാന്ദകം എഴുന്നള്ളിപ്പ്. 10 ന് താലപ്പൊലി. രാവിലെ 10.30 ന് പാൽ എഴുന്നള്ളിപ്പ്, 11.30 ന് ആറാട്ട് കുട വരവ്. 3.30 ന് ഇളനീർ കുല വരവ്, 4 മണി മുതൽ കുട്ടിച്ചാത്തൻ തിറ, ദീപാരാധനയ്ക്ക് ശേഷം ദേവീ ദേവൻമാരുടെ താലപ്പൊലി എഴുന്നള്ളിപ്പ്, പുരന്ദരദാസ്, കേരളശ്ശേരി സുബ്രഹമണ്യൻ, പയറ്റുവളപ്പിൽ മണി, കേരളശ്ശേരി രാമൻകുട്ടി ആശാൻ, എന്നിവരുടെ നേതൃത്വത്തിൽ പാണ്ടിമേളത്തോടെ താലപ്പൊലി എഴുന്നള്ളിപ്പ്, ഭഗവതി തിറ, പള്ളിവേട്ട. 11 ന് രാവിലെ പള്ളിയുണർത്തൽ, കണി കാണിക്കൽ, വൈകുന്നേരം ആറാട്ട് പുറപ്പാട്, ചെറിയ മങ്ങാട് കടപ്പുറത്തെ കർമ്മങ്ങൾക്ക് ശേഷം തിരിച്ചെത്തിയാൽ വെളളിത്തിരുത്തി ഉണ്ണി നായരുടെ പ്രമാണത്തിൻ കലാമണ്ഡലം ശിവദാസ്, സദനം രാജേഷ്, കീനൂർ മണികണഠൻ, തിരുവള്ളൂർ ഗിരീഷ്, അയിലൂർ കൃഷ്ണദാസ്, സാജു കൊരയങ്ങാട്, തുടങ്ങിയവർ അണിനിരക്കുന്ന പാണ്ടിമേളം, രാത്രി. 12 ന് വലിയ ഗുരിതി തർപ്പണത്തോടെഉൽസവം സമാപിക്കും.
Latest from Local News
മേലൂർ കെ.എം. എസ് ലൈബ്രറിയിൽ വർണ്ണ കൂടാരം പ്രവർത്തനത്തിൻ്റെ ഭാഗമായി ‘യുദ്ധവും സമാധാനവും’ ക്യാമ്പ് കെ.ടി. ജോർജ് ഉദ്ഘാടനം ചെയ്തു. താലൂക്ക്
കൊയിലാണ്ടി: മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് രൂക്ഷമായ തെരുവ് നായ ശല്യം. നാട്ടുകാരിൽ ആശങ്ക ഉയർത്തുന്നു. കൂട്ടമായെത്തി വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതും, കുട്ടികൾക്ക്
തോടന്നൂർ : മന്തരത്തൂർ വലിയാണ്ടിയിൽ അമ്മുക്കുട്ടി അമ്മ (91) അന്തരിച്ചു. തോടന്നൂർ മഹാദേവക്ഷേത്രം മാതൃസമതി അംഗമാണ്. ഭർത്താവ് പരേതനായ ബാലകൃഷണക്കുറുപ്പ്. മക്കൾ
👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ 👉ഓർത്തോവിഭാഗം ഡോ.രവികുമാർ 👉ഇ എൻ ടി വിഭാഗം ഡോ.സുരേന്ദ്രൻ 👉സൈക്യാട്രി
മേപ്പയ്യൂർ: മെയ് 14 മുതൽ 18 വരെ നടക്കുന്ന എം.എസ്.എഫ് കോഴിക്കോട് ജില്ലാ സമ്മേളനം വൻ വിജയമാക്കുവാൻ കീഴ്പ്പയ്യൂർ വെസ്റ്റ് പള്ളിമുക്കിൽ