സോഷ്യലിസ്റ്റുകൾ പുതുതലമുറയ്ക്ക് മാതൃകയാക്കാവുന്ന ജീവിതം നയിച്ചവരായിരുന്നുവെന്നും ജി.എ. സി കുറുപ്പിൻ്റെ ജീവിതം ഇതിന് ഉദാഹരണമാണെന്നും രാഷ്ട്രീയ ജനതാദൾ സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ പറഞ്ഞു. ജനതാദൾ ജില്ലാ വൈസ് പ്രസിഡണ്ടും കിസാൻ ജനതാ സംസ്ഥാന സിക്രട്ടറിയും ഗ്രാമപഞ്ചായത്ത് മെമ്പറുമായിരുന്ന ജി.എ.സി കുറുപ്പിൻ്റെ ഒമ്പതാം ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി തണ്ടോറപ്പാറയിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലാഭേച്ഛയില്ലാതെ പൊതുരംഗത്ത് നിന്ന് സമൂഹത്തിന് വേണ്ടി ജീവിച്ചയാളായിരുന്നു ജി.എ സി എന്നും ലോഹ്യ പറഞ്ഞു. ഉമ്മർ തണ്ടോറ ആദ്ധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ടി.കെ. ബാലഗോപാലൻ, ടി.കെ. നാരായണൻ, രവീന്ദ്രൻ കേളോത്ത്, കെ.സി പ്രേമഭാസൻ, പി.കെ.ബിജു, ടി.കെ. കുഞ്ഞികൃഷ്ണൻ, ശ്രീധരൻ കാളൻകോട്ട്, കെ.സി സുരേഷ്, ബാബു കാളംകുളം, അജിതൻ കെ.സി, സി.എം നാരായണൻ പ്രസംഗിച്ചു, കാലത്ത് വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയ്ക്ക് ശ്രീജിത്ത് മാണിക്കോത്ത് അനിൽകുമാർ പേരാമ്പ്ര തുടങ്ങിയവർ നേതൃത്വം നൽകി.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 23 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.എല്ല് രോഗവിഭാഗം ഡോ:റിജു. കെ. പി 10:30
ഇരിങ്ങൽ അറുവയിൽ ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്ര മഹോത്സവം 22ന് തുടങ്ങും. 22ന് രാത്രി 7 മണിക്ക് നാടകം “ഇത് ശാകുന്തള പർവ്വം”.
കൊയിലാണ്ടി കുറുവങ്ങാട് കാക്രാട്ട് മീത്തൽ മാതു (83) അന്തരിച്ചു. ഭർത്താവ് ഗോപാലൻ. മക്കൾ സുമതി, പരേതനായ രമേശൻ (കടമേരി). മരുമകൻ കാക്രാട്ട്
തിക്കോടി ചെറു മത്സ്യ ബന്ധന തുറമുഖം (ഫിഷ്‌ലാന്റിംഗ് സെന്റര്‍) നിര്‍മ്മിക്കാന്‍ ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പ് തയ്യാറാക്കിയ 5.27 കോടി രൂപയുടെ പദ്ധതിയ്ക്ക്
മേലൂർ തെന്നച്ചേരി രാഘവൻ നായർ (66) അന്തരിച്ചു. അച്ചൻ കേളുകുട്ടി നായർ, അമ്മ കല്യാണി അമ്മ, ഭാര്യ രാധ, മക്കൾ രാജു







