എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്ട്രേഷൻ പുതുക്കാൻ സാധിക്കാതെ സീനിയോറിറ്റി നഷ്ടപ്പെട്ടു പോയവർക്ക് സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് രജിസ്ട്രേഷൻ പുതുക്കാനുള്ള അവസരം. 1-01-1995 മുതൽ 31-12-2024 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്മെന്റ് രെജിസ്ട്രേഷൻ പുതുക്കാൻ,കഴിയാതെ സീനിയോരിറ്റി നഷ്ട്ടപ്പെട്ട ഉദ്യോഗാർഥികൾക്ക് അവരുടെ സീനിയോരിറ്റി നിലനിർത്തി കൊണ്ട് രെജിസ്ട്രേഷൻ പുതുക്കുന്നതിന് അവസരം. 01-02-2025 മുതൽ 30-04-2025 വരെയാണ് രജിസ്ട്രേഷൻ പുതുക്കുന്നതിന് സമയം അനുവദിച്ചിരിക്കുന്നത്.
എംപ്ലോയ്മെന്റ് രെജിസ്ട്രേഷൻ പുതുക്കുന്നതിനായി നിരവധി അപേക്ഷകൾ വന്ന്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഗവണ്മെന്റ് തലത്തിൽ ഇങ്ങിനെയൊരു തീരുമാനം. രജിസ്ട്രേഷൻ പുതുക്കുന്നതിനും, ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ വിവരങ്ങൾക്കും അടുത്തുള്ള അക്ഷയ കേന്ദ്രം സന്ദർശിക്കുക.