കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ആവശ്യമായ ഡോക്ടർമാരെ നിയമിക്കണമെന്ന് കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) കൊയിലാണ്ടി ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. പല വിഭാഗത്തിലും ഡോക്ടർമാരുടെ സേവനം ഇല്ലാത്തതിനാൽ രോഗികൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ് ഉള്ളത്. കെപിപിഎ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ ഫാർമസി കൗൺസിൽ മെമ്പറുമായ ജയൻ കോറോത്ത് ഉദ്ഘാടനം ചെയ്തു.
എഴു വർഷങ്ങൾക്കുശേഷം സർക്കാർ 2024 നവംബറിൽ ഗസറ്റ് വിജ്ഞാപനത്തിലൂടെ പുറത്തിറക്കിയ മിനിമം വേതനം മെഡിക്കൽ ഷോപ്പുകളിൽ ഉടൻ നടപ്പിലാക്കുന്നതിനു വേണ്ടി തൊഴിൽ വകുപ്പ് നടപടി സ്വീകരിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.
ഏരിയ സെക്രട്ടറി ധീരജ് ഗോപാൽ സ്വാഗതം പറഞ്ഞു. അനിൽകുമാർ.പി.കെ കീഴരിയൂർ അധ്യക്ഷനായി.ജില്ലാ വൈസ് പ്രസിഡണ്ട് സുകുമാരൻ ചെറുവത്ത്, ജില്ലാ ട്രഷറർ കെ.എം സുനിൽകുമാർ കുറ്റ്യാടി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ.ശ്രീശൻ, അനിൽ കുമാർ.കെ, സജ്ന എസ്.കെ, സന്ധ്യ.എം.ടി, കെ.കെ.രജീഷ്, ഉപേന്ദ്രൻ ഉപാസന, അരുൺ.കെ, ശ്രുതി കെ.കെ എന്നിവർ സംസാരിച്ചു.