കേരള, ലക്ഷദ്വീപ് എൻസിസി ഡയറക്ടറേറ്റിലെ അഞ്ച് ഗ്രൂപ്പുകൾക്കിടയിൽ പ്രൊഫഷണൽ അഡ്മിനിസ്ട്രേറ്റീവ് തലത്തിലെ മികച്ച ഓൾറൗണ്ട് പ്രകടനത്തിന് എൻസിസി ഗ്രൂപ്പ് കോഴിക്കോടിന് ചാമ്പ്യൻഷിപ്പ് ബാനർ സമ്മാനിച്ചു.
തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ
എൻസിസി ഗ്രൂപ്പ് കോഴിക്കോട് കമാൻഡർ ബ്രിഗേഡിയർ എം ആർ സുബോധിന് സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹിമാൻ ട്രോഫിയും ബാനറും കൈമാറി. എൻസിസി കേരള, ലക്ഷദ്വീപ് ഡയറക്ടറേറ്റിലെ അഡീഷണൽ ഡയറക്ടർ ജനറൽ മേജർ ജനറൽ രമേശ് സുബ്രഹ്മണ്യൻ പങ്കെടുത്തു.
കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും മികച്ച എൻസിസി യൂണിറ്റ് ആയി 9 കേരള നേവൽ ബറ്റാലിയൻ എൻസിസിയെ തെരഞ്ഞെടുത്തു.