തദ്ദേശവകുപ്പിലെ സ്വരാജ് മാധ്യമ അവാർഡിന് ഇപ്പോൾ അപേക്ഷിക്കാം

തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ നേതൃത്വത്തിൽ നടത്തുന്ന തദ്ദേശദിനാഘോഷത്തോടനുബന്ധിച്ച് സ്വരാജ് മാധ്യമ പുരസ്ക്കാരം ഏർപ്പെടുത്തുന്നു. അച്ചടി മേഖലയിലെ മികച്ച രണ്ട് വാർത്തയ്ക്കും ടെലിവിഷൻ രംഗത്തെ ഒരു വാർത്തയ്ക്കുമാണ് പുരസ്ക്കാരം. 25000 രൂപയും പ്രശസ്തി പത്രവും മൊമൻ്റോയും അവാർഡായി നൽകും.

മാലിന്യമുക്തം നവകേരളം ക്യാമ്പെയ്നുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചതും ന്യൂസ് ചാനലുകളിൽ സംപ്രേഷണം ചെയ്തതുമായ വാർത്തകൾക്കാണ് ഈ വർഷത്തെ അവാർഡ്. ഈ വിഷയത്തിൽ ക്യാമ്പെയ്ൻ ആരംഭിച്ചതു മുതൽ 2025 ജനുവരി 31വരെ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചതും ഈ കാലയളവിൽ ന്യൂസ് ചാനലുകളിൽ സംപ്രേഷണം ചെയ്തതുമായ വാർത്തകൾ അവാർഡിന് പരിഗണിക്കും. ഒരാൾക്ക് ഒരു എൻട്രി മാത്രമേ അയക്കാനാവൂ. അവാർഡുകൾക്കായി അവ പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഒറിജിനൽ കട്ടിങ്ങിനു പുറമേ മൂന്നു പകർപ്പുകൾ കൂടി അയയ്ക്കണം.

ടിവി വാർത്താ വിഭാഗത്തിൽ മലയാളം ടിവി ചാനലുകളിലെ വാർത്താ ബുള്ളറ്റിനിൽ സംപ്രേഷണം ചെയ്ത അഞ്ചുമിനിറ്റിൽ കവിയാത്ത റിപ്പോർട്ടുകളാണ് സമർപ്പിക്കേണ്ടത്. എൻട്രികൾ ഡിവിഡിയിലോ (മൂന്നു കോപ്പി), പെൻഡ്രൈവിലോ നൽകാം. ഓരോ എൻട്രിയോടൊപ്പവും ടൈറ്റിൽ, ഉള്ളടക്കം, ദൈർഘ്യം, വിവരണപാഠം എന്നിവ എഴുതി നൽകണം. പ്രസിദ്ധപ്പെടുത്തിയ പത്രം/ടിവി ചാനൽ എന്നിവയുടെ പേര്, തീയതി, മാധ്യമപ്രവർത്തകന്റെ കളർ ഫോട്ടോ, മേൽവിലാസം, ഫോൺനമ്പർ എന്നിവ അടങ്ങിയ ബയോഡാറ്റ എൻട്രിയോടൊപ്പം മറ്റൊരു പേജിൽ ചേർത്തിരിക്കണം. അവാർഡിനയക്കുന്ന എൻട്രി അപേക്ഷകൻ തയാറാക്കിയതാണെന്നതിന് ന്യൂസ് എഡിറ്ററുടേയോ മറ്റു അധികാരിയുടേയോ സാക്ഷ്യപത്രവും വയ്ക്കണം.

കവറിന് പുറത്ത് സ്വരാജ് മാധ്യമപുരസ്ക്കാരം 2025 അപേക്ഷ എന്ന് രേഖപ്പെടുത്തിയിരിക്കണം. എൻട്രികൾ 2025 ഫെബ്രുവരി 12 നകം ചീഫ് ഓഫീസർ, പബ്ലിക് റിലേഷൻസ്, എൽ എസ് ജി.ഡി. പ്രിൻസിപ്പൽ ഡയറക്ടറേറ്റ്, സ്വരാജ് ഭവൻ, നന്തൻകോട്, തിരുവനന്തപുരം 695003 എന്ന വിലാസത്തിൽ ലഭിക്കണം. lsgdpr2024@gmail.com എന്ന ഇമെയിൽ വിലാസത്തിലും എൻട്രികൾ അയക്കാവുന്നതാണ്.

Leave a Reply

Your email address will not be published.

Previous Story

ചരിത്രത്താളുകളിലൂടെ…… ബ്രിട്ടനും ജപ്പാനും പിന്നെ എ.ആര്‍.പി ഓഫീസും – പ്രൊഫ. എം.സി വസിഷ്ഠ്

Next Story

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്ട്രേഷൻ പുതുക്കാൻ സാധിക്കാതെ സീനിയോറിറ്റി നഷ്ടപ്പെട്ടു പോയവർക്ക് സീനിയോറിറ്റി നിലനിർത്തി രജിസ്ട്രേഷൻ പുതുക്കാനുള്ള അവസരം

Latest from Main News

കോഴിക്കോട്’ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 21.04.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

*കോഴിക്കോട്’ഗവ* *മെഡിക്കൽകോളേജ് ഹോസ്പിറ്റൽ*  *21.04.25.തിങ്കൾ.* *പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ* 🚨🚨🚨🚨🚨🚨🚨🚨   *👉ജനറൽമെഡിസിൻ* *ഡോ.ജയേഷ്കുമാർ*  *👉സർജറിവിഭാഗം* *ഡോ ശ്രീജയൻ.* *👉ഓർത്തോവിഭാഗം* *ഡോ.ജേക്കബ് മാത്യു*

സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം

സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം. എറണാകുളം റൂറൽ എസ്‌പി വൈഭവ് സക്സേന എൻഐഎ എസ്‌പിയായി ഡൽഹിയിൽ ചുമതലയേൽക്കാൻ പോകുന്നതോടെയാണ് മാറ്റം.

ശബരിമല സന്നിധാനത്ത് നിർമിക്കുന്ന പുതിയ ഭസ്മക്കുളത്തിന്റെ നിർമാണം ഉദ്ഘാടനം ചെയ്തു

ശബരിമല സന്നിധാനത്ത് നിർമിക്കുന്ന പുതിയ ഭസ്മക്കുളത്തിന്റെ നിർമാണം ഉദ്ഘാടനം ചെയ്തു. പതിനെട്ടാം പടിക്കു മുന്നിൽ വലിയ നടപ്പന്തലിന് പുറകുവശത്തായി മീനം രാശിയിലാണ്

ഈ വർഷം മുതൽ അധ്യാപകർക്ക് 50 മണിക്കൂർ നിർബന്ധിത പരിശീലനവുമായി സി.ബി.എസ്.ഇ

ഈ വർഷം മുതൽ അധ്യാപകർക്ക് 50 മണിക്കൂർ നിർബന്ധിത പരിശീലനവുമായി സി.ബി.എസ്.ഇ. സിബിഎസ്ഇയുടെ  ‘സ്​​റ്റെം’ പദ്ധതിയുടെ ഭാഗമായാണ് വ​ർ​ഷ​ത്തി​ൽ 50 മ​ണി​ക്കൂ​ർ

എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കും

സംസ്ഥാനത്തെ നാല്, ഏഴ് ക്ലാസ് വിദ്യാർത്ഥികളുടെ എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കും. ഏപ്രിൽ അവസാനത്തോടെ ഫലം പ്രഖ്യാപിക്കുമെന്നാണ് വിവരം.