ജനുവരിയിൽ പിടിച്ചത് 800 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ -പരിശോധന കർശനമാക്കാൻ ജില്ലാ ഭരണകുടം

കോഴിക്കോട് ജില്ലയിൽ ജില്ലാ വേസ്റ്റ് മാനേജ്മെന്റ് എൻഫോഴ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ ജനുവരി മാസം നടത്തിയ 231 പരിശോധനകളിൽ 800 കിലോയോളം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. 2,12,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.

തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലും പരിശോധനകൾ നടക്കുന്നുണ്ട്. ജില്ലയിൽ നിരോധിത ഉൽപ്പന്നങ്ങളുടെ വിപണനം പൂർണ്ണമായും ഒഴിവാക്കണമെന്നും അതിനായി വ്യാപാരികളും പൊതുജനങ്ങളും സഹകരിക്കണമെന്നും പരിശോധനകൾ കർശനമാക്കുമെന്നും ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ എം ഗൗതമൻ അറിയിച്ചു.

നിരോധിത പ്ലാസ്റ്റിക് ഉൽപ്പനങ്ങൾ

പ്ലാസ്റ്റിക് കാരീബാഗുകൾ (കനം നോക്കാതെ), പ്ലാസ്റ്റിക് കോട്ടിങ്ങ് ഉള്ള പേപ്പർ കപ്പുകൾ, പേപ്പർ പ്ലേറ്റുകൾ, ബൗളുകൾ 500 മില്ലിക്ക് താഴെയുള്ള കുടിവെള്ള ബോട്ടിലുകൾ, പ്ലാസ്റ്റിക് ടേബിൾ വിരികൾ, തെർമോക്കോൾ, സ്റ്റെയിറോ ഫോം എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്ന പ്ലേറ്റുകൾ, കപ്പുകൾ, അലങ്കാര വസ്തുക്കൾ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കപ്പുകൾ, പ്ലേറ്റുകൾ, സ്പൂണുകൾ, ഫോർക്കുകൾ, സ്ട്രോ, ഡിഷുകൾ, നോൺ വുവൻ ബാഗുകൾ, പ്ലാസ്റ്റിക് ഫ്ലാഗുകൾ, പ്ലാസ്റ്റിക് ബണ്ടിങ്ങ്, പ്ലാസ്റ്റിക് വാട്ടർ പൗച്ചുകൾ, പ്ലാസ്റ്റിക് ജ്യൂസ്, പിവിസി ഫ്ലക്സ് മെറ്റീരിയൽ, ഗാർബേജ് ബാഗുകൾ പാക്കറ്റുകൾ.

ഓഡിറ്റോറിയങ്ങളും കാറ്ററിങ്ങ് സ്ഥാപനങ്ങളും പ്രത്യേകം ശ്രദ്ധിക്കണം

സംസ്ഥാനത്ത് എല്ലാ പൊതു പരിപാടികളും പൂർണ്ണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം എന്ന് സർക്കാരിന്റെ നിർദ്ദേശമുണ്ട്. എന്നാൽ വിവാഹങ്ങളിലും മറ്റ് സ്വകാര്യ പരിപാടികളിലും 300 മില്ലി കുടിവെള്ളവും നിരോധിത പ്ലേറ്റുകളും ഗ്ലാസുകളും ഉപയോഗിക്കുന്നതായി പരാതികൾ ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊതു, സ്വകാര്യ പരിപാടികളിൽ പരിശോധന നടത്തി കർശന നടപടികൾ സ്വീകരിക്കും.

Leave a Reply

Your email address will not be published.

Previous Story

ട്രാഫിക് നിയമ, ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം ഉദ്ഘാടനം ചെയ്തു

Next Story

കൊയിലാണ്ടി കാവുതേരി ക്ഷേത്രം തറവാട്ട് കാരണവർ എൻ കെ കുഞ്ഞിക്കേളപ്പൻ നായർ അന്തരിച്ചു

Latest from Local News

കണ്ണൂർ പെരുമ്പുന്നയിൽ ട്രാവലർ മറിഞ്ഞ് 10 പേർക്ക് പരുക്ക് : രണ്ട് പേരുടെ നില ഗുരുതരം

കണ്ണൂർ പെരുമ്പുന്നയിൽ ട്രാവലർ മറിഞ്ഞ് 10 പേർക്ക് പരുക്ക്. ഗുണ്ടൽപ്പേട്ടിൽ പോയി മടങ്ങുകയായിരുന്ന കൂത്തുപറമ്പ് മെരുവമ്പായി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.

മൂടാടി പഴയ പഞ്ചായത്ത് ഓഫീസിന് സമീപം,ഇന്ദുരാഗത്തിൽ പി.എം ഇന്ദിര അന്തരിച്ചു

നന്തി വീമംഗലം : മൂടാടി പഴയ പഞ്ചായത്ത് ഓഫീസിന് സമീപം, ഇന്ദുരാഗത്തിൽ പി.എം ഇന്ദിര (83) അന്തരിച്ചു. ഭർത്താവ്: യു. കേളപ്പൻ

കേരളത്തില്‍ ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കേരളത്തില്‍ ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. വയനാട് തരുവണ സ്വദേശിയായ 30 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിൽ ജോലി

തൊഴിലുറപ്പ് വേതനം ഓണത്തിന് മുൻപ് വിതരണം ചെയ്യണം

മേപ്പയ്യൂർ: തൊഴിലുറപ്പ് തൊഴിലാളികളുടെ കഴിഞ്ഞ കാല മുഴുവൻ തൊഴിലുറപ്പ് വേതനവും ഓണത്തിന് മുൻപ് വിതരണം ചെയ്യണമെന്നും, തൊഴിൽ ദിനങ്ങൾ ഇരട്ടിയായി വർദ്ദിപ്പിക്കണമെന്നും

സീറ്റൊഴിവ്

  കൊയിലാണ്ടി:നന്തി ശ്രീശൈലം സത്യസായി സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്‌മെന്റ് സ്റ്റഡീസ് ഫോർ വിമൻ ബി.എ. ഇക്കണോമിക്‌സ്, ബി