വടകര ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സപ്ലൈ ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

വടകര ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സപ്ലൈ ഓഫീസ് മാർച്ചും ധർണ്ണയും ഡി.സി.സി പ്രസിഡൻ്റ് അഡ്വ കെ.പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് സതീശൻ കുരിയാടി പരിപാടിക്ക് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മെമ്പറുമായ വി. പി ദുൽഖിഫിൽ, ഡി.സി.സി വൈസ് പ്രസിഡണ്ട് അഡ്വ ഇ നാരായണൻ നായർ, ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി കരുണൻ, കോട്ടയിൽ രാധാകൃഷ്ണൻ,വി.കെ പ്രേമൻ, പി.എസ് രഞ്ജിത്ത്, രഞ്ജിത്ത് കണ്ണോത്ത് എന്നിവർ സംസാരിച്ചു. സുകുമാരൻ പുറന്തോടത്ത്, രതീഷൻ മാഷ്, രജനി, പ്രേമ, ഷഹനാസ്, ഫസലു, സുനിൽ കുമാർ, നെല്ലാടത്ത് രാഘവൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.