പരേതനായ തൊണ്ടിയേരി ചെക്കു പൂജാരിയുടെ സ്മരണാർത്ഥം നിർമ്മിച്ച സുബ്രമണ്യൻ കോവിൽ സമർപ്പിച്ചു. കൊയിലാണ്ടിയിലെ പരേതനായ തൊണ്ടിയേരി ചെക്കു പൂജാരിയുടെ ഓർമക്കായി അദ്ദേഹത്തിന്റെ മക്കളും കുടുംബാംഗങ്ങളും ചേർന്ന് നിർമ്മിച്ച സുബ്രഹ്മണ്യൻ കോവിലിന്റെ പ്രതിഷ്ഠാ കർമം മേപ്പാട് ഇല്ലത്ത് നാരായണൻ നമ്പുതിരിയുടെ കാർമികത്വത്തിൽ നടന്നു. ചെക്കു പൂജാരി പൂജിച്ചിരുന്ന സുബ്രഹ്മണ്യസ്വാമിയുടെ ഫോട്ടോയും മറ്റു പൂജാസാമഗ്രികളും ഇവിടെ സ്ഥാപിച്ചു.
ചെക്കു പൂജാരിയുടെ മൂത്ത മകൻ ഡോ. ടി. വേലായുധൻ ചടങ്ങിന് നേതൃത്വം നൽകി. ചെക്കു പൂജാരി പൂജിച്ചിരുന്ന പയറ്റുവളപ്പിലെ പൂജാ മുറി, ആ വീട് പുതുക്കി പണിഞ്ഞതിനെ തുടർന്നു ഇല്ലാതാവുകയായിരുന്നു. ഇതിനു പരിഹാരമായിട്ടാണ് അദ്ദേഹത്തിന്റെ പൗത്രൻ പയറ്റുവളപ്പിൽ സോമൻ്റെ പറമ്പിൽ ചെക്കു പൂജാരിയുടെ കുടുംബാംഗങ്ങളും തൊണ്ടിയെരി തറവാട്ടിലെ അംഗങ്ങളും ചേർന്ന് പുതിയ കോവിൽ പണിതത്.
ചെക്കു പൂജാരി ജീവിച്ചിരുന്ന കാലത്ത് ധരാളം സുബ്രഹ്മണ്യ ഭക്തർകളെ മുദ്ര ധരിപ്പിച്ചും അല്ലാതെയും പഴനി സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനത്തിനു കൊണ്ടുപോകുമായിരുന്നു. പഴനിക്ക് പോകുന്നതിന്റെ തലേ ദിവസം ഈ വീട്ടിൽ വെച്ച് കാവടിക്കാർ എല്ലാവരും ചേർന്ന് ആണ്ടിമുട്ട് എന്ന വിശേഷാൽ പൂജയും നടത്താറുണ്ടായിരുന്നു.
പ്രതിഷ്ഠാ കർമ്മത്തിൽ തൊണ്ടിയെരി കുടുംബാംഗങ്ങളും സമീപവാസികളും അടക്കം ധരാളം പേർ പാങ്കെടുത്തു. പ്രതിഷ്ഠാ കർമത്തിനനുശേഷം തോണ്ടിയെരി കുടുംബാംഗങ്ങളുടെ സംഗമവും നടന്നു.