കൊയിലാണ്ടി: വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻ്റ്സ് ഓർഗനൈസേഷൻ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി, കേരള സ്റ്റുഡൻസ് കോൺഫറൻസിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘ലഹരി ; ഒടുങ്ങാതിരിക്കാൻ തുടങ്ങാതിരിക്കാം’ എന്ന പ്രമേയത്തിൽ നാളെ വൈകുന്നേരം 4.30ന് കൊയിലാണ്ടി യു.എ ഖാദർ സാംസ്കാരിക പാർക്കിൽ സ്ട്രീറ്റ് ലോഗ് സംഘടിപ്പിക്കുന്നു.
പ്രസ്തുത പരിപാടിയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽ ഖിഫിൽ വി.പി, എംഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം ആസിഫ് കലാം, എസ്എഫ്ഐ കൊയിലാണ്ടി ഏരിയ സെക്രട്ടറി നവദേജ്, വിസ്ഡം കോഴിക്കോട് നോർത്ത് ജില്ലാ സെക്രട്ടറി കെ. ജമാൽ മദനി, വിസ്ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡണ്ട് ടി.എൻ ഷക്കീർ സലഫി, സിറാജ് പേരാമ്പ്ര, വിജ്ദാൻ അൽ ഹികമി, സൈഫുള്ള പയ്യോളി, ആമിൽ ജമാൽ തുടങ്ങിയവർ സംബന്ധിക്കും.