പ്രശസ്ത കവിയും ചിന്തകനും പ്രഭാഷകനുമായിരുന്ന മേലൂർ ദാമോദരന്റെ ഇരുപതാം ചരമവാർഷികം ആചരിച്ചു. മേലൂർ ദാമോദരൻ ലൈബ്രറിയിൽ നടന്ന അനുസ്മരണ ചടങ്ങിൽ എ.സജീവ്കുമാർ അനുസ്മരണഭാഷണം നടത്തി. സംഗീതത്തിലും മേളത്തിലും അഗാധ പാണ്ഡിത്യം ഉണ്ടായിരുന്ന മേലൂർ ദാമോദരന്റെ കവിതകളിൽ അതിന്റെ പ്രതിസ്പന്ദനം കാണാമെന്നു സജീവ്കുമാർ പറഞ്ഞു. പ്രവർത്തനമണ്ഡലം മദ്രാസിൽ ആയിരുന്നതിനാൽ മലയാളം വേണ്ട പരിഗണന നൽകാതിരുന്ന കവിയായിരുന്നു അദ്ദേഹം. മധു കിഴക്കയിൽ ചടങ്ങിനു സ്വാഗതം പറഞ്ഞു. കെ. വി. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പി. ആർ. രൺദീപ് മേലൂർ ദാമോദരന്റെ കവിതകൾ ആലപിച്ചു. എം. പി. ശ്രീധരൻ ആശംസകൾ അർപ്പിച്ചു. എൻ. പി.സചീന നന്ദി പറഞ്ഞു.
