മേപ്പയ്യൂർ ഫെസ്റ്റ് വിദ്യാഭ്യാസ സെമിനാർ നടത്തി

മേപ്പയ്യൂർ ഫെസ്റ്റ് 25 ജനകീയ സാംസ്കാരികോത്സവത്തിൻ്റെ ഭാഗമായി ‘കേരള വിദ്യാഭ്യാസം ഇന്നലെ ഇന്ന് നാളെ’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ വിദ്യാഭ്യാസ സെമിനാർ മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ: സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. വി.പി ബിജു അധ്യക്ഷനായി. യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ: നജ്മ തബ്ഷീറ, എം.എം സജീന്ദ്രൻ, പി സുധാകരൻ, ഫെസ്റ്റ് കോഡിനേറ്റർ എ.സി അനൂപ്, ഗ്രാമപഞ്ചായത്ത് അംഗം സറീന ഒളോറ എന്നിവർ സംസാരിച്ചു. പ്രൊഫ: സി.പി അബൂബക്കർ മോഡറേറ്ററായിരുന്നു. തുടർന്ന് നടന്ന വ്യാപാരി സെമിനാർ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ഷംസുദ്ദീൻ കമ്മന അധ്യക്ഷനായി. ബാപ്പു ഹാജി, സന്തോഷ് സെബാസ്റ്റ്യൻ, എൻ.സുഗുണൻ എന്നിവർ സംസാരിച്ചു. തുടർന്ന് കണ്ണൂർ ഷരീഫ് അവതരിപ്പിച്ച ഗാനമേളയും നടന്നു. 

Leave a Reply

Your email address will not be published.