കേരള സർവീസ് പെന്ഷനേഴ്സ് യൂണിയൻ 33ാം-മത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള മേലടി ബ്ലോക്ക് സമ്മേളനം കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹൈസ്കൂളിൽ വെച്ചു നടക്കുകയാണ്. സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള സ്വാഗത സംഘം രൂപീകരണയോഗം സ്കൂൾ ഹാളിൽ വെച്ച് നടന്നു. യോഗത്തിൽ കെഎസ് എസ് പി യു ബ്ലോക്ക് സെക്രട്ടറി എ എം കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് കെ ശശിധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം വി പി നാണു മാസ്റ്റർ സമ്മേളന പരിപാടികൾ വിശദീകരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ അഖിലേഷ് ചന്ദ്ര, മാനേജർ പി കുഞ്ഞാമു, എം ടി ഗോപാലൻ, സി പി സദക്കത്തുള്ള, എൻ പി റഹീം, എം ടി ചന്ദ്രൻ എന്നിവർ ആശംസ പ്രസംഗം നടത്തി. കെ ശശാങ്കൻ നന്ദി പറഞ്ഞു. നഗരസഭ കൗൺസിലർ അഷ്‌റഫ് കോട്ടക്കൽ രക്ഷധികാരിയായി 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗത സംഘം ഭാരവാഹികളായി എ എം കുഞ്ഞിരാമൻ (കൺവീനർ ), കെ ശശിധരൻ മാസ്റ്റർ (ചെയർമാൻ ), എൻ കെ ബാലകൃഷ്ണൻ (ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു.
