കൊയിലാണ്ടി : കൊയിലാണ്ടി സബ് ട്രഷറിയുടെ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഫെബ്രുവരി 08 ന് ആരംഭിക്കും. കൊയിലാണ്ടി കോടതിവളപ്പില്‍ പഴയ ട്രഷറി കെട്ടിടത്തിന്‍റെ സ്ഥാനത്താണ് 1.5 കോടി രൂപ ചിലവഴിച്ച് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. നിലവിലുള്ള കെട്ടിടം പൊളിച്ച് മാറ്റുന്ന പ്രവൃത്തിയാണ് 8 ന് ആരംഭിക്കുന്നത്. ഇന്ന് (06/02/2025) ന് എം.എല്‍.എ വിളിച്ചു ചേര്‍ത്ത യോഗമാണ് പ്രവർത്തി അടിയന്തിരമായി ആരംഭിക്കാന്‍ കരാറുകാരോട് നിര്‍ദ്ദേശിച്ചത്. കൊയിലാണ്ടി കോടതിവളപ്പില്‍ സ്ഥിതി ചെയ്യുന്ന പഴയ കെട്ടിടത്തിന്റെ കാലപ്പഴക്കവും സ്ഥലപരിമിതിയും കാരണം ഇടപാടുകാര്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ വന്നപ്പോഴാണ് സര്‍ക്കാര്‍ പുതിയ ട്രഷറി കെട്ടിടം നിര്‍മ്മിക്കാന്‍ 1.5 കോടി രൂപ അനുവദിച്ചത്. അതിന്റെ ഭാഗമായി അരങ്ങാടത്ത് വാടക കെട്ടിടത്തിലാണ് നിലവില്‍ ട്രഷറി പ്രവര്‍ത്തിക്കുന്നത്. ട്രഷറി പ്രവര്‍ത്തനം വാടക കെട്ടിടത്തിന്റെ രണ്ടാം നിലയിലായത് വയോജനങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടപാടുകാര്‍ക്ക് പ്രതിസന്ധി ഉണ്ടാക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് അടിയന്തിരമായി പ്രവർത്തി ആരംഭിക്കാന്‍ എം.എല്‍.എ ഉദ്യോഗസ്ഥരോടും കരാറുകാരോടും നിര്‍ദ്ദേശിച്ചത്. എം.എല്‍.എ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട്, വൈസ് ചെയര്‍മാന്‍ അഡ്വ.കെ സത്യന്‍, ജില്ലാ ട്രഷറി ഓഫീസര്‍, മറ്റ് ഉദ്യോഗസ്ഥര്‍, പ്രവൃത്തി കരാറെടുത്ത എച്ച്.എല്‍.എല്‍ കമ്പനിയുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 13 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരു സേവനങ്ങളും. .ജനറൽ പ്രാക്ടീഷണർ 1.ഡോ :ക്രിസ്റ്റി (8:00am to
കൊയിലാണ്ടി: നടേരി ആഴാവിൽ താഴെ കോരമ്പറമ്പത്ത് കുട്ടികൃഷ്ണൻ നായർ (66) അന്തരിച്ചു. ഭാര്യ ശ്യാമള. മക്കൾ: അമൃത, അമിത മരുമക്കൾ: ഉത്സാഹ്,
നമ്പ്രത്ത്കര: നമ്പ്രത്ത്കര യു.പി സ്കൂൾ നൂറാം വാർഷികാഘോഷം “നിറനൂറ്” ബഹു പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്
കേരളത്തിലെ 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലാണ് ഇന്ന് കേന്ദ്ര
കൊയിലാണ്ടി ഗവ. സയ്യിദ് അബ്ദുറഹിമാൻ ബാഫക്കി തങ്ങൾ മെമ്മോറിയൽ ഗവൺമെൻ്റ് കോളേജ് സുവർണ്ണ ജൂബിലി ആഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം