കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ ദീപസ്തംഭസമർപ്പണവും, കലവറ നിറയ്ക്കലും ഭക്തി സാന്ദ്രമായി. പയറ്റുവളപ്പിൽശ്രീദേവി ക്ഷേത്രത്തിൽ പുതുതായി സ്ഥാപിച്ച ഒമ്പത് തട്ടുകളുള്ള ദീപസ്തംഭമാണ് സമർപ്പിച്ചത്. ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ ക്ഷേത്ര മേൽശാന്തി സുഖ ലാലൻ ശാന്തി കാർമ്മികത്വം വഹിച്ചു. ഇതൊടൊപ്പം സമൂഹസദ്യക്കാവശ്യമായ കലവറ നിറയ്ക്കൽ ചടങ്ങും ഭക്തിസാന്ദ്രമായി. യോഗം പ്രസിഡണ്ട് പി.വി. സന്തോഷ്, പി.വി.ശ്രീജു, പി.വി. ബിജു, ഭരണ സമിതി അംഗങ്ങൾ കെ.എം.രാജീവൻ തുടങ്ങിയവർ സംബന്ധിച്ചു. ക്ഷേത്ര മഹോൽസവം ഇന്നു രാത്രി (വ്യാഴം) കൊടിയേറും.
