ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ 3, 4 വാർഡുകളിലെ രണ്ട് റോഡുകൾ ഉദ്ഘാടനം ചെയ്തു. മേലൂർ 4 ലെ ജ്യോതി പീടിക പുളിയോട്ട് മുക്ക്, മേലൂർ 3 ലെ പുതുക്കോടനമുക്ക് മുക്കണ്ടി പൊയിൽ റോഡുകൾ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡണ്ട് പി.വേണു അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ. ഗീത, പുളിയോട്ട് ഉണ്ണി എന്നിവർ സ്വാഗതം പറഞ്ഞു. തുടർന്ന് മധുരപലഹാര വിതരണം നടന്നു.
