നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ചു. ചെന്താമരയെ വിയ്യൂർ ജയിലിലേക്ക് മാറ്റി. കൊലപാതകത്തിൽ ഒരു കുറ്റബോധവുമില്ലെന്ന് ചെന്താമര പറഞ്ഞു. തന്റെ കുടുംബത്തെ ഇല്ലാതാക്കിയവരെയാണ് കൊലപ്പെടുത്തിയത്. തൻ്റെ മകളെ വേണ്ട രീതിയിൽ പഠിപ്പിക്കാൻ കഴിഞ്ഞില്ലെന്നും വിടുണ്ടാക്കിയിട്ട് അതിൽ കയറി താമസിക്കാൻ പോലും പറ്റിയില്ലെന്നും ചെന്താമര പറഞ്ഞു. അയൽവാസിയായ പുഷ്പയെ കുടി കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായി ചെന്താമര മൊഴി നൽകിയിരുന്നു. തൻ്റെ കുടുംബം തകരാൻ പുഷ്പയും പ്രധാന കാരണക്കാരിയായിരുന്നു. തനിക്കെതിരെ പോലീസിൽ നിരന്തരം പരാതി നൽകിയതിലും പുഷ്പക്ക് പങ്കുണ്ട്. പുഷ്പയെ കൊല്ലാതെ വിട്ടതിൽ മാത്രമാണ് നിരാശയുള്ളത്. ഇനി ജയിലിൽ നിന്ന് പുറത്തിറങ്ങാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ പുഷ്പ രക്ഷപ്പെട്ടെന്നും ചെന്താമര പോലീസിനോട് പറഞ്ഞിരുന്നു.
Latest from Main News
ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശ്ശേരി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് കോഴിക്കോട് മെഡിക്കൽ
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത എംപിമാരുടെ യോഗത്തിൽ ദേശീയപാത നിർമ്മാണത്തിലെ അപാകതകൾ പ്രധാന ചർച്ചാവിഷയമായി
പാലക്കാട്ട് നിപ ബാധിച്ച യുവതിയുമായി പ്രാഥമിക സമ്പർക്ക പട്ടികിയിലുണ്ടായിരുന്ന മൂന്ന് കുട്ടികളുടെ പ്രാഥമിക പരിശോധന ഫലം നെഗറ്റീവ്. രോഗലക്ഷണമുള്ള കുട്ടികളുടെ പരിശോധന
മലപ്പുറം: കാളികാവിൽ ടാപ്പിംഗ് തൊഴിലാളിയെ കൊന്ന കടുവയെ 53 ദിവസത്തിനുശേഷം വനം വകുപ്പ് പിടികൂടി. കേരള എസ്റ്റേറ്റിലെ സി-വൺ ഡിവിഷനിൽ സ്ഥാപിച്ച
മന്ത്രി വീണാ ജോര്ജിന്റെ നേതൃത്വത്തില് ഉന്നതതല യോഗം ചേര്ന്നു തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്ക്കപ്പട്ടികയില് ആകെ 425 പേര് ഉള്ളതായി ആരോഗ്യ