കോഴിക്കോട് മുക്കത്ത് യുവതിയെ ഹോട്ടല്‍ ഉടമയും സഹായികളും പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണത്തില്‍ കാലതാമസം നേരിട്ടിട്ടില്ലെന്ന് താമരശ്ശേരി ഡിവൈഎസ്പി എ.പി ചന്ദ്രന്‍. പ്രതിയെ പിടികൂടിയത് ബസ്സില്‍ നിന്നാണ്. എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെയാണ് പിടിയിലായത്. പൊലീസിനെ കബളിപ്പിക്കാന്‍ പ്രതി ശ്രമിച്ചു. ദേവദാസും കൂട്ടുപ്രതികളും രാത്രി ഇരയുടെ താമസസ്ഥലത്ത് പോയതിന് തെളിവുണ്ട്. പ്രതിക്കെതിരെ കൂടുതല്‍ ശക്തമായ വകുപ്പുകള്‍ ചേര്‍ക്കുമെന്നും കൂട്ടുപ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
അതേസമയം സംഭവത്തിൽ, സംസ്ഥാന വനിത കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. കോഴിക്കോട് റൂറൽ എസ് പിയോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഹോട്ടൽ ജീവനക്കാരിയായ യുവതി പീഡനശ്രമം ചെറുത്ത് കെട്ടിടത്തിൽ നിന്ന് ചാടുന്നതിന് തൊട്ടുമുൻപുള്ള ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രതികളെ പിടികൂടണമെന്ന ആവശ്യം ശക്തമായി. അടിയന്തര റിപ്പോർട്ട് നൽകാൻ കോഴിക്കോട് ജില്ല റൂറൽ എസ്പിയോട് സംസ്ഥാന വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.