ശ്രീ ഉണിച്ചിരാം വീട്ടിൽ നാഗാലായ പരിപാലന ക്ഷേത്ര നവീകരണം നടത്തുന്നു. കോഴിക്കോട് ജില്ലയിലെ എളാട്ടേരി ദേശത്തെ പുരാതനവും അത്യഅപൂർവമായി രണ്ട് തന്ത്രീക ആചാര്യന്മാർ പൂജിക്കപ്പെടുന്നതും പ്രധാന ദേവനായി ഉത്തമ സർപ്പമായ, സർപ്പങ്ങളുടെ രാജാവും, നാഥനുമായ, സാക്ഷാൽ പരമ ശിവന്റെ കണ്ഠഭൂഷ്‌ണനായ വാസുകിയെയാണ് ശ്രീ ഉണിച്ചിരാം വീട്ടിൽ നാഗാലായ പരിപാലന ക്ഷേത്രത്തിൽ പൂജിച്ചു ആരാധിച്ചുവരുന്നത്. സർപ്പദോഷ പരിഹാരത്തിനും, മാംഗല്യ സൗഭാഗ്യത്തിനും, സൽസന്താന ലബ്ധിക്കും, ചർമ്മ രോഗ ശമനത്തിനും ഇവിടെ ദർശനം നടത്തുന്നത് അത്യുത്തമമാണെന്ന് ആചര്യ തത്വം.
ഈ സർപ്പകാവിലെ ഉപദേവ പ്രതിഷ്ഠയായ ശ്രീഭദ്രകാളി ദേവിയുടെയും ഗുരുവിന്റെയും ശ്രീകോവിലുകളുടെ ജീർണോദ്ധാരണം എറെക്കാലത്തെ ഭക്തജങ്ങളുടെ ആഗ്രഹമായിരുന്നു ഈ പരിപാവനവും ഒരായുസ്സിന്റെ പുണ്ണ്യവുമായ ദൈവീക കർമ്മത്തിന് നിങ്ങളുടെ സാമിപ്യവും, അനുഗ്രഹങ്ങളും, സാമ്പത്തിക സഹായവും ഉത്സവങ്ങളിലെ പങ്കാളിത്തവും അമൂല്യമാണെന്നും ശ്രീ ഉണിച്ചിരാം വീട്ടിൽ നാഗാലായ പരിപാലന ക്ഷേത്ര നവീകരണത്തിന് നിങ്ങളുടെ എല്ലാവിധ പിന്തുണയും അനുഗ്രഹങ്ങളും ഉണ്ടാവണമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.