കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ പി .ജയചന്ദ്രൻ അനുസ്മരണം നടത്തി. ലൈബ്രറി പ്രസിഡൻ്റ് എൻ. എം.നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പുരോഗമന കലാസാഹിത്യ സംഘം കൊയിലാണ്ടി മേഖലാ സെക്രട്ടറി മധു കിഴക്കയിൽ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി സെക്രട്ടറി ഇ.നാരായണൻ, കെ ജയന്തി ടീച്ചർ, വനിത വേദി പ്രസിഡൻ്റ് കെ റീന ലൈബ്രറി രക്ഷാധികാരികളായ കെ. ദാമോദരൻ മാസ്റ്റർ, എൻ ശ്രീധരൻ ലൈബ്രേറിയൻ ടി. എം. ഷീജ എന്നിവർ സംസാരിച്ചു.
അനുസ്മരണത്തോടനുബന്ധിച്ചുള്ള ‘ജയഗീതം’ പരിപാടിയിൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 17 ഗായകർ ജയചന്ദ്രന്റെ ഗാനങ്ങളിലൂടെ മലയാളത്തിൻ്റെ ഭാവഗായകന് സ്മരണാഞ്ജലി അർപ്പിച്ചു. ലൈബ്രറിയുമായി സഹകരിച്ച് സുരക്ഷാ പാലിയേറ്റീവ് ആരോഗ്യ മേഖലയിൽ വിവിധ പരിശോധനകൾ നടത്തി രോഗികൾക്ക് പരിശോധനാഫലം രേഖപ്പെടുത്തി നൽകന്നതിനാവശ്യമായ ഹെൽത്ത് കാർഡ് വടക്കേടത്ത് ശ്രീധരൻ നായർ ലൈബ്രറി പ്രസിഡണ്ടിന് കൈമാറി.