കൊയിലാണ്ടി നഗരസഭയിലെ എളയടത്ത് മുക്ക്-അണേല റോഡിലൂടെയുളള യാത്ര അതികഠിനം. ശുദ്ധ ജല വിതരണ പദ്ധതിക്കായി കുഴിച്ചു മറിച്ചതോടെ റോഡാകെ കുണ്ടും കുഴിയുമായി കിടക്കുകയാണ്. എളയടത്ത് മുക്കില്‍ നിന്നുള്ള കുത്തനെയുളള കയറ്റം കയറാന്‍ വലിയ പ്രയാസമാണ്. ഇവിടെ റോഡിന്റെ ഇരു ഭാഗത്തും ചാലുകള്‍ ഉള്ളത് കാരണം വാഹനങ്ങള്‍ക്ക് വശം കൊടുക്കാന്‍ പോലും സാധിക്കുന്നില്ല. ഇരുചക്രവാഹന യാത്രക്കാരാണ് ഏറെയും ഇവിടെ അപകടത്തില്‍പ്പെടുന്നത്. വീട്ടിലേക്കുള്ള വെളളത്തിന്റെ കണക്ഷന്‍ കൂടി നല്‍കിയാലെ റോഡ് ഗതാഗത യോഗ്യമാക്കാനുള്ള നടപടി തുടങ്ങുകയുള്ളുവെന്നാണ് അധികൃതര്‍ പറയുന്നത്. മഴക്കാലത്തിന് മുമ്പെങ്കിലും റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Latest from Local News
ബഹ്റിൻ ഒ.ഐ.സി.സി കൊയിലാണ്ടി നിയോജക മണ്ഡലം പുതിയ കമ്മറ്റി നിലവിൽ വന്നു. പ്രസിഡൻ്റ് ഫാസിൽ ഒറ്റക്കണ്ടം, സെക്രട്ടറി ബിജു കൊയിലാണ്ടി, ട്രഷറർ
നടുവണ്ണൂർ മന്ദങ്കാവ് ചെറിയ പറമ്പിൽ രാജീവൻ (50) അന്തരിച്ചു. പിതാവ് : ബാലൻ, മാതാവ്: കല്യാണി, ഭാര്യ : ബബിത യു.
മേപ്പയൂർ എടത്തിൽ മുക്കിലെ കൽഹാര യിൽ ചെറുവത്ത് ജാനകി (72 ) അന്തരിച്ചു. ഭർത്താവ് ദാമോദരൻ പടിഞ്ഞാറയിൽ മക്കൾ ഷിബു മാസ്റ്റർ
മൂടാടി ഗ്രാമപഞ്ചായത്ത് മത്സ്യതൊഴിലാളികൾക്കായി വല വിതരണം നടത്തി. 4 ലക്ഷത്തി എൺപതിനായിരം രൂപയുടെ പദ്ധതി വിഹിതമാണ് വല വിതരണത്തിന് വിനിയോഗിച്ചത്. പഞ്ചായത്ത്
കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 18-10-2025*ശനി ഒ.പി.പ്രധാന ഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ ഷിജി ‘പി.വി ഓർത്തോവിഭാഗം ഡോ കുമാരൻെ ചെട്ട്യാർ ജനറൽസർജറി