മനം കവർ‍ന്ന് ‘മദ്രാസ് മലർ‍’ യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ; പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി അർജുനും ശ്രീതുവും

ബിഗ് ബോസ് താരങ്ങളായ അർ‍ജുനും ശ്രീതുവും പ്രധാന വേഷങ്ങളിലെത്തിയ ‘മദ്രാസ് മലർ’ തമിഴ് മ്യൂസിക്കൽ ഷോർട് ഫിലിം സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാകുന്നു. സിനിമയെ വെല്ലുന്ന രീതിയിൽ അണിയിച്ചൊരുക്കിയിരിക്കുന്ന വീഡിയോ യൂട്യൂബിൽ പുറത്തിറങ്ങി 48മണിക്കൂർ പിന്നിട്ടപ്പോള്‍ തന്നെ 9 ലക്ഷത്തോളം കാഴ്ചക്കാരെയാണ് സ്വന്തമാക്കിയിരിക്കുന്നത്. ചെറിയൊരു ലവ് സ്റ്റോറിയുടെ അകമ്പടിയോടെ മനോഹരമായ രണ്ട് റൊമാന്റിക് ഗാനങ്ങളുമായി ഒരുക്കിയിരിക്കുന്ന വീഡിയോ 17 മിനിറ്റോളം ദൈർഘ്യമുള്ളതാണ്. മമ്മൂട്ടി കമ്പനിയുടെ പേജിലൂടെയായിരുന്നു ‘മദ്രാസ് മലർ’ സോഷ്യൽമീഡിയയിലൂടെ പുറത്തിറക്കിയത്. സിനിമാരംഗത്ത് ഉള്ളവരടക്കം നിരവധിപേരാണ് ‘മദ്രാസ് മലർ’ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ഒറ്റ ദിവസം കൊണ്ട് യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടിയിരിക്കുകയാണ് മദ്രാസ് മലർ. ജിസ് ജോയിയുടെ വോയ്സ് ഓവറോടെയാണ് വീഡിയോയുടെ തുടക്കം. അർജുനും ശ്രീതുവിനും പുറമെ തമിഴ് ബിഗ് ബോസ് താരം ആയിഷ സീനത്തും പ്രധാന വേഷത്തിലുണ്ട്. വിനീത് ശ്രീനിവാസൻ, ആര്യ ദയാൽ, അഭിജിത്ത് ദാമോദരൻ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

കൊയിലാണ്ടി പാലക്കുളം സ്വദേശി മനു ഡാവിഞ്ചി ആണ് സംവിധാനം. ഇരുന്നോറോളം സിനിമകളിൽ പോസ്റ്റർ ഡിസൈനർ ആയി വർക്ക്‌ ചെയ്ത ശേഷമാണ് മനു ഡാവിഞ്ചി സംവിധാനത്തിലേക്കു കടക്കുന്നത്. ഈ മ്യൂസിക്കൽ ഷോർട് ഫിലിമിന്റെ സ്ക്രിപ്റ്റ് വിഷ്ണു ശിവപ്രദീപിന്റേതാണ്. പയസ് ഹെന്‍റ്രി, വൈശാഖ് രവി എന്നിവരാണ് നിർമ്മാതാക്കള്‍. മുകുന്ദൻ രാമൻ, ടിറ്റോ പി തങ്കച്ചൻ എന്നിവരുടെ വരികള്‍ക്ക് അജിത് മാത്യുവാണ് ഈണം നൽകിയിരിക്കുന്നത്. സിനോജ് പി അയ്യപ്പൻ, ആമോഷ് പുതിയാട്ടിൽ എന്നിവരാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

ഒരു സിനിമ കാണുന്ന ഫീൽ ലഭിക്കുന്ന രീതിയിലാണ് മദ്രാസ് മലർ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇതിനകം ഇൻസ്റ്റഗ്രാം റീലുകളിലടക്കം ഇതിലെ ഈണങ്ങൾ വൈറലായി കഴിഞ്ഞിട്ടുണ്ട്. റീൽസിൽ ഇതിലെ ഗാനങ്ങൾക്ക് 18 ലക്ഷത്തിലേറെ കാഴ്ചക്കാരെ നേടാനായിട്ടുമുണ്ട്. രണ്ടാം ഭാഗവും ഉണ്ടാകും എന്ന രീതിയിലാണ് ഷോർട് ഫിലിം അവസാനിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published.

Previous Story

‘ആരോഗ്യം ആനന്ദം അകറ്റാം അർബുദം’ ക്യാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ തുടങ്ങി

Next Story

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ചു; ചെന്താമരയെ വിയ്യൂർ ജയിലിലേക്ക് മാറ്റി.

Latest from Local News

‘ആരോഗ്യം ആനന്ദം അകറ്റാം അർബുദം’ ക്യാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ തുടങ്ങി

ക്യാൻസർ പ്രതിരോധ ചികിത്സാരംഗത്തെ ഏറ്റവും വലിയ ജനകീയക്യാമ്പയിന് ജില്ലയിൽ തുടക്കമായി. സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന ‘ആരോഗ്യം ആനന്ദം അകറ്റാം അർബുദം’

ശ്രീ ഉണിച്ചിരാം വീട്ടിൽ നാഗാലാ‌യ പരിപാലന ക്ഷേത്ര നവീകരണം നടത്തുന്നു

ശ്രീ ഉണിച്ചിരാം വീട്ടിൽ നാഗാലാ‌യ പരിപാലന ക്ഷേത്ര നവീകരണം നടത്തുന്നു. കോഴിക്കോട് ജില്ലയിലെ എളാട്ടേരി ദേശത്തെ പുരാതനവും അത്യഅപൂർവമായി രണ്ട് തന്ത്രീക

തിക്കോടി പഞ്ചായത്ത് മുക്കിൽ വീണ്ടും ലോറി അപകടം

ദേശീയപാത വികസനത്തോട് അനുബന്ധിച്ച് തുടർന്നു വരുന്ന അശാസ്ത്രീയ മണ്ണ് നീക്കൽ പ്രവർത്തനം നിരവധി അപകടങ്ങൾക്കാണ് വഴിയൊരുക്കുന്നത്. വീതി കുറഞ്ഞ സർവീസ് റോഡിലൂടെ

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ 3, 4 വാർഡുകളിലെ രണ്ട് റോഡുകൾ ഉദ്ഘാടനം ചെയ്തു

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ 3, 4 വാർഡുകളിലെ രണ്ട് റോഡുകൾ ഉദ്ഘാടനം ചെയ്തു. മേലൂർ 4 ലെ ജ്യോതി പീടിക പുളിയോട്ട് മുക്ക്,

പയ്യോളി ലൈബ്രറി പ്രവർത്തക കൗൺസിൽ സംഗമവും, എം.ടി, പി ജയചന്ദ്രൻ അനുസ്മരണവും സംഘടിപ്പിച്ചു

പയ്യോളി : ലൈബ്രറി കൗൺസിൽ പയ്യോളി മേഖല നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തന സംഗമവും, എം.ടി വാസുദേവൻ നായർ, പി. ജയചന്ദ്രൻ അനുസ്മരണവും