ചേമഞ്ചേരി: കാപ്പാട് ഗവ: മാപ്പിള യു.പി സ്കൂളിൻ്റെ 125ാമത് വാർഷികാഘോഷം സമാപിച്ചു. സാംസ്കാരിക സമ്മേളനം കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അധ്യക്ഷയായി. എo.സി. മമ്മദ് കോയ, മാട്ടുമ്മൽ കൃഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പൂർവ്വ അധ്യാപക വിദ്യാർഥി സംഗമം മുൻ മന്ത്രി പി.കെ.കെ. ബാവ ഉദ്ഘാടനം ചെയ്തു. അങ്കണവാടി, നഴ്സറി കലോത്സവം വാർഡ് മെമ്പർ വി. ഷെരീഫ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ രക്ഷിതാക്കൾ എന്നിവരുടെ കലാപരിപാടികൾ നടന്നു. തുടർന്ന് നാസർ കാപ്പാട് രചനയും, സംവിധാനവും നിർവഹിച്ച ശാപമോക്ഷം നാടകം അരങ്ങേറി.
Latest from Local News
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ 3, 4 വാർഡുകളിലെ രണ്ട് റോഡുകൾ ഉദ്ഘാടനം ചെയ്തു. മേലൂർ 4 ലെ ജ്യോതി പീടിക പുളിയോട്ട് മുക്ക്,
പയ്യോളി : ലൈബ്രറി കൗൺസിൽ പയ്യോളി മേഖല നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തന സംഗമവും, എം.ടി വാസുദേവൻ നായർ, പി. ജയചന്ദ്രൻ അനുസ്മരണവും
അരയിടത്തുപാലത്തെ ബസ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ബസിന് മുന്നിലുണ്ടായിരുന്ന ബൈക്കിലെ യാത്രക്കാരനായിരുന്ന മുഹമ്മദ് സാനിഹ്
കോഴിക്കോട് മുക്കത്ത് യുവതിയെ ഹോട്ടല്‍ ഉടമയും സഹായികളും പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണത്തില്‍ കാലതാമസം നേരിട്ടിട്ടില്ലെന്ന് താമരശ്ശേരി ഡിവൈഎസ്പി എ.പി
കൊയിലാണ്ടി നഗരസഭയിലെ എളയടത്ത് മുക്ക്-അണേല റോഡിലൂടെയുളള യാത്ര അതികഠിനം. ശുദ്ധ ജല വിതരണ പദ്ധതിക്കായി കുഴിച്ചു മറിച്ചതോടെ റോഡാകെ കുണ്ടും കുഴിയുമായി