ഭാരതീയ വിദ്യാനികേതൻ ഫിബ്രവരി 4 ന് സൂര്യനമസ്കാരയജ്ഞം നടത്തി രഥ സപ്തമി ആഘോഷിച്ചു.
വിദ്യാർത്ഥികൾ,മാതൃഭാരതി അംഗങ്ങൾ, പോഷകഗ്രാമം അംഗങ്ങൾ, അധ്യാപകർ എന്നിവർ ഈ യജ്ഞത്തിൽ പങ്കാളികളായി
മാഘ മാസത്തിലെ വെളുത്ത പക്ഷ സപ്തമിയാണ് രഥസപ്തമി എന്ന പേരിൽ അറിയപ്പെടുന്നത്. സൂര്യ ഭഗവാനെ പൂജിക്കുകയും സൂര്യനാരായണനോട് കൃതജ്ഞത അർപ്പിക്കുകയും ചെയ്യുന്ന ദിവസമാണിത്.
എൽ.പി, യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി സൂര്യനമസ്ക്കാര മത്സരവും നടത്തി. ഹെഡ്മാസ്റ്റർ കെ.കെ മുരളി, വിദ്യാലയ സിക്രട്ടറി ടി.എം രവീന്ദ്രൻ, മണികണ്ഠൻ പന്തലായനി, യോഗ അദ്ധ്യാപിക ശൈലജ ടീച്ചർ, അതുല്യ ചെറിയമങ്ങാട്, നിമിഷ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി