മേപ്പയൂർ : മേപ്പയ്യൂർ പഞ്ചായത്തിലെ പുലപ്രക്കുന്നിൽ നിന്ന് വീണ്ടും മണ്ണെടുക്കാനുള്ള വഗാഡിൻ്റെ ശ്രമത്തിനെതിരെ ജനരോഷമുയരുന്നു. ബഹു. കേരള ഹൈക്കോടതി അനുവദിച്ച സ്റ്റേ പിൻബലത്തിൽ രണ്ടു വർഷമായി മണ്ണെടുപ്പ് നിർത്തി വെച്ചിരിക്കുകയായിരുന്നു. സ്റ്റേ നീക്കിയ സാഹചര്യത്തിലാണ് പ്രാദേശിക മണ്ണെടുപ്പ് കാരുടെ സഹായത്തോടെ വീണ്ടും മണ്ണെടുപ്പിനായി വഗാഡ് വരുന്നത്. ഇതിനെതിരെ പുലപ്രക്കുന്ന് സംരക്ഷണ ജനകീയ സമിതിയുടെ നേതൃത്വത്തിൽ സ്ഥലമുടമയുടെ വീടിന് മുമ്പിലേക്ക് ബഹുജന മാർച്ച് നടത്തി.
ചെയർമാൻ പി പ്രകാശൻ അധ്യക്ഷത വഹിച്ചു. സി പി എം മേപ്പയൂർ ലോക്കൽ സെക്രട്ടറി എൻഎം ദാമോദരൻ മാർച്ച് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം സെക്രട്ടറി പി കെ രാഘവൻ, കെ പി മൊയ്തീൻ ( മുസ്ലീം ലീഗ്),പി ബാലൻ (ആർ ജെ ഡി ) സിപിസുഹനാദ്, സിബില ചന്ദ്രൻ,രവീന്ദ്രൻ വള്ളിൽ എന്നിവർ സംസാരിച്ചു. പി ബാലകൃഷ്ണൻ, എം കെ കേളപ്പൻ, ജിതിൻ അശോകൻ,,രജീഷ് സി എന്നിവർ നേതൃത്വം നൽകി.