മേപ്പയൂർ : മേപ്പയ്യൂർ പഞ്ചായത്തിലെ പുലപ്രക്കുന്നിൽ നിന്ന് വീണ്ടും മണ്ണെടുക്കാനുള്ള വഗാഡിൻ്റെ ശ്രമത്തിനെതിരെ ജനരോഷമുയരുന്നു. ബഹു. കേരള ഹൈക്കോടതി അനുവദിച്ച സ്റ്റേ പിൻബലത്തിൽ രണ്ടു വർഷമായി മണ്ണെടുപ്പ് നിർത്തി വെച്ചിരിക്കുകയായിരുന്നു. സ്റ്റേ നീക്കിയ സാഹചര്യത്തിലാണ് പ്രാദേശിക മണ്ണെടുപ്പ് കാരുടെ സഹായത്തോടെ വീണ്ടും മണ്ണെടുപ്പിനായി വഗാഡ് വരുന്നത്. ഇതിനെതിരെ പുലപ്രക്കുന്ന് സംരക്ഷണ ജനകീയ സമിതിയുടെ നേതൃത്വത്തിൽ സ്ഥലമുടമയുടെ വീടിന് മുമ്പിലേക്ക് ബഹുജന മാർച്ച് നടത്തി. ചെയർമാൻ പി പ്രകാശൻ അധ്യക്ഷത വഹിച്ചു. സി പി എം മേപ്പയൂർ ലോക്കൽ സെക്രട്ടറി എൻഎം ദാമോദരൻ മാർച്ച് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം സെക്രട്ടറി പി കെ രാഘവൻ, കെ പി മൊയ്തീൻ ( മുസ്ലീം ലീഗ്),പി ബാലൻ (ആർ ജെ ഡി ) സിപിസുഹനാദ്, സിബില ചന്ദ്രൻ,രവീന്ദ്രൻ വള്ളിൽ എന്നിവർ സംസാരിച്ചു. പി ബാലകൃഷ്ണൻ, എം കെ കേളപ്പൻ, ജിതിൻ അശോകൻ,,രജീഷ് സി എന്നിവർ നേതൃത്വം നൽകി.
Latest from Main News
വയനാട് കോഴിക്കോട് തുരങ്ക പാതക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി. സംസ്ഥാന സർക്കാറിൻ്റെ സ്വപ്ന പദ്ധതിയാണിത്. താമരശ്ശേരി ചുരത്തിലെ ഗതാഗത തടസ്സത്തിന്
ആശുപത്രികളില്‍ അടിയന്തര ചികിത്സ ലഭ്യമാക്കുന്നതില്‍ കാലതാമസം ഉണ്ടാകരുതെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ പറഞ്ഞു. കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ന്യൂനപക്ഷ
ബാലുശ്ശേരി നന്മണ്ട 14 ലുണ്ടായ വാഹനാപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു. കാറും ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോയിൽ സഞ്ചരിച്ച പേരാമ്പ്ര
വടകര ലിങ്ക് റോഡിന് സമീപം ദേശീയ പാതയിൽ ഗർത്തം രൂപപ്പെട്ടു ഗർത്തം അടയ്ക്കാൻ നടപടികൾ തുടങ്ങി ശക്തമായ മഴയുണ്ടായിരുന്നു. ഇന്ന് വൈകീട്ട്
കോഴിക്കോട് വിലങ്ങാട് പ്രളയ ദുരിതബാധിതരോടുള്ള സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കോൺഗ്രസും ബിജെപിയും ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറു മണിമുതൽ വൈകിട്ട് ആറു