പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക ; കേരള സ്റ്റേറ്റ് സർവീസ് പെന്ഷനേഴ്സ് യൂണിയൻ ഇരിങ്ങൽ യൂണിറ്റ്

 

കേരള ഗവണ്മെന്റ് സർവീസ് പെൻഷൻകാർക്ക് അഞ്ചു വർഷത്തിലൊരിക്കൽ നടപ്പിലാക്കി വരുന്ന പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്നും ക്ഷാമാശ്വാസ കുടിശ്ശിക അനുവദിച്ചു നൽകണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെന്ഷനേഴ്സ് യൂണിയൻ ഇരിങ്ങൽ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. അയനിക്കാട് പോസ്റ്റ്‌ ഓഫീസിനു സമീപം വെച്ച് നടന്ന സമ്മേളനം പയ്യോളി നഗരസഭ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ്‌ കോട്ടക്കൽ ഉദ്ഘാടനം ചെയ്തു.

ജില്ലാ കമ്മിറ്റി അംഗങ്ങളായ വി പി നാണു മാസ്റ്റർ, എൻ കെ ബാലകൃഷ്ണൻ,
ബ്ലോക്ക്‌ സെക്രട്ടറി എ എം കുഞ്ഞിരാമൻ, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ വനജ വി, ധനജ്ഞയൻ കെ, ജനാർദ്ദനൻ, രാജൻ കെ വി, എന്നിവർ ആശംസ പ്രസംഗം നടത്തി. സെക്രട്ടറി വി കെ നാസർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ കെ ബാബു വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. പി വി ബാബു സ്വാഗതം പറയുകയും കെ ടി കേളപ്പൻ അധ്യക്ഷത വഹിക്കുകയും ടി രമേശൻ നന്ദി പറയുകയും ചെയ്തു. പുതിയ കമ്മിറ്റി ഭാരവാഹികളായി കെ കെ രാജേന്ദ്രൻ (പ്രസിഡണ്ട്) ചന്ദ്രിക എം.ടി, സച്ചിദാനന്ദൻ യു.കെ, ശശാങ്കൻ കെ, (വൈസ് പ്രസിഡണ്ട്) വി കെ നാസർ (സെക്രട്ടറി) പി.വി. ബാബു, ടി രമേശൻ, സജീവൻ മാസ്റ്റർ കെ (ജോയിൻ്റ് സെക്രട്ടറി) കെ.കെ. ബാബു (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കൊല്ലം – നെല്ല്യാടി റോഡിലെ മരണക്കുഴി ; പരിഹാരം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ കീഴരിയൂർ മണ്ഡലം കമ്മിറ്റി 

Next Story

കൊയിലാണ്ടി കൊരയങ്ങാട് പഴയ തെരു മൂത്ത ചെട്ട്യാം വീട്ടിൽ രാഘവൻ അന്തരിച്ചു

Latest from Local News

മാര്‍ഷ്യല്‍ ആര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

എസ്ആര്‍സി കമ്യൂണിറ്റി കോളേജ് ആറുമാസത്തെ സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് (സിഎംഎ) പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക്

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍

 കുറ്റ്യാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. കുറ്റ്യാടി അടുക്കത്ത് സ്വദേശി ചേക്കു എന്ന അജ്‌നാസാണ്

അധ്യാപക നിയമനം

കോഴിക്കോട് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്എസ്എസ്ടി ഹിസ്റ്ററി (ജൂനിയര്‍), മാത്‌സ് (ജൂനിയര്‍), കൊമേഴ്സ് (സീനിയര്‍) ഗെസ്റ്റ് അധ്യാപക നിയമനത്തിനുള്ള

എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് അന്തരിച്ചു

കൊയിലാണ്ടി:എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് (46) അന്തരിച്ചു. കൊയിലാണ്ടി പബ്ലിക്ക് ലൈബ്രറിയിലെ ലൈബ്രേറിയനായി പ്രവർത്തിച്ചിരുന്നു. റെഡ്കർട്ടൻ കൊയിലാണ്ടിയുടെ പ്രവർത്തകനായിരുന്നു. “കവിതയും സഹയാത്രികരും”

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തളീക്കര കാഞ്ഞിരോളിയില്‍ അമ്പലക്കണ്ടി റാഷിദിന്റെ ഭാര്യ ജസീറ (28) ആണ് മരിച്ചത്. കിടപ്പുമുറിയിലെ