പേരാമ്പ്ര: കേരളത്തിലെ സർക്കാർ ആശുപത്രികൾ കുത്തക മരുന്ന് കമ്പനികൾക്ക് വേണ്ടി തകർത്ത് തരിപ്പണമാക്കി പാവപ്പെട്ട രോഗികളെ ബലി കൊടുത്തതായി ഡി സി സി പ്രസിഡന്റ് അഡ്വ കെ പ്രവീൺ കുമാർ. ആവശ്യത്തിന് മരുന്നും ഡോക്ടരുടെ സേവനവും ഇല്ലാത്തതിൽ 6പ്രതിഷേധിച്ച് പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി താലൂക് ആശുപത്രിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനവും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് കെ മധു കൃഷ്ണൻ അധ്യക്ഷനായി. കെ പി സി സി സെക്രട്ടറി സത്യൻ കടിയങ്ങാട്, രത്നവല്ലി ടീച്ചർ, ഡി സി സി സെക്രട്ടറിമാരായ രാജൻ മരുതേരി, പി കെ രാഗേഷ്,യൂ ഡി എഫ് കൺവീനർ ജോസ് കുട്ടി, എൻ പി വിജയൻ, പി സി രാധാകൃഷ്ണൻ, കെ സി രവീന്ദ്രൻ, രാജൻമാസ്റ്റർ, പി എസ് സുനിൽ കുമാർ സംസാരിച്ചു. വി വി ദിനേശൻ, ഇബ്രാഹിം മാസ്റ്റർ, റെജി കൊച്ചേരി, ഷിജു പുല്ല്യോട്ട്, പി എം പ്രകാശൻ, കുഞ്ഞബ്ദുള്ള വാളൂർ, മോഹൻ ദാസ് ഓണിയിൽ, സുരേഷ് വി പി, വി പി ഹമീദ്,റഫീഖ് കല്ലോത്ത്, ഷിജു കെ ദാസ്,പി സി കുഞ്ഞമ്മദ്, എ ഗോവിന്ദൻ, സത്യൻ കല്ലൂർ, വിനോദൻ കല്ലൂർ, നേതൃത്വം നൽകി.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 08 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം
കൊടുവള്ളി: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ജ്വല്ലറി ഉടമ മരിച്ചു. കിഴക്കോത്ത് പൂളക്കമണ്ണിൽ താമസിക്കും കാരകുന്നുമ്മൽ ബാബുരാജ് (58)
കൊയിലാണ്ടി ദേശീയപാതയിലെ ഈ കുഴി ആര് നികത്തും? യാത്രക്കാർ ചോദിക്കുന്നു. കൊയിലാണ്ടി പുതിയ നഗരസഭാ ഷോപ്പിംഗ് കോംപ്ലസിനു മുൻ വശമാണ് ടൈലുകള്
നന്മണ്ട 14ൽ കുന്നത്തെരു തെക്കെ ഒടിയിൽ (സംഗമം) സുകുമാരൻ നായർ (75) അന്തരിച്ചു. കോഴിക്കോട് കോർപ്പറേഷൻ റിട്ടയേർഡ് ബിൽഡിംഗ് ഇൻസ്പെക്ടർ ആയിരുന്നു.
സ്ക്കൂൾ മൈതാനത്ത് അപകടകരമാവിധം കാറോടിച്ച 16 കാരനെതിരെ നടപടിയുമായി എംവിഡി. പേരാമ്പ്ര കൂത്താളി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാർഥികൾക്ക്







