കോഴിക്കോട് ∙ മുക്കത്തു യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കവേ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. യുവതി ഫോണിൽ വിഡിയോ ഗെയിം കളിക്കുന്നതിനിടെയാണ് പീഡന ശ്രമമുണ്ടായത്. ക്യമാറ ഓൺ ആയിരുന്നതിനാൽ വിഡിയോ റെക്കോർഡായി. യുവതി ഉച്ചത്തിൽ ബഹളമുണ്ടാക്കി പീഡനം തടയാൻ ശ്രമിക്കുന്നത് വിഡിയോയിൽ വ്യക്തമാണ്.
‘എന്നെ ഒന്നും ചെയ്യല്ലേ, വിടൂ’ എന്ന് യുവതി നിലവിളിക്കുന്നതു കേൾക്കാം. തുടർന്നാണു യുവതി കെട്ടിടത്തിൽനിന്നു താഴേക്ക് ചാടിയത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. മുക്കം കോഴിക്കോട് റോഡിൽ മാമ്പറ്റയിൽ പുതുതായി ആരംഭിച്ച സങ്കേതം എന്ന ഹോട്ടലിലെ ജീവനക്കാരിയായ പയ്യന്നൂർ സ്വദേശിനിക്കു നേരെയായിരുന്നു അതിക്രമം. പീഡനശ്രമത്തിൽനിന്നു രക്ഷപ്പെടാൻ ഹോട്ടൽ കെട്ടിടത്തിൽനിന്നും യുവതി താഴേക്ക് ചാടുകയായിരുന്നു.