യുവകലാസാഹിതി വടകര മണ്ഡലം എം.ടി അനുസ്മരണം നടത്തി. എംടിയുടെ കഥാപ്രപഞ്ചം അതിജീവനം സാധ്യമാക്കുന്നതാണെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ കാലാതി വർത്തികളായി മാറുന്നുയവെന്നും വി.എൻ സന്തോഷ് കുമാർ അഭിപ്രായപ്പെട്ടു. യുവകലാസാഹിതി വടകര മണ്ഡലം സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓർമ്മകളിലൂടെ ഒരു തിരിച്ചുവരവ് സാധ്യമാക്കിയെടുക്കാനാണ് ഓരോ കഥാപാത്രങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത് ഒരു ഊർജ്ജം തേടലാണ്, ജീവിക്കാനുള്ള ഒരു പ്രതീക്ഷയാണ്. പരിപാടിയിൽ പി സജീവ് കുമാർ അധ്യക്ഷ്യം വഹിച്ചു. ഡോ. പി. കെ. സഭിത്ത് സെമിനാറിൽ പ്രബന്ധം അവതരിപ്പിച്ചു. എൻ പി. അനിൽകുമാർ, രാജൻ നരയംകുളം, പി. അനീഷ്, കെ. പി. രമേശൻ തുടങ്ങിയവർ സംസാരിച്ചു.
