34ാമത് നേഴ്സറി കലോത്സവം പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. ഇലാഹിയ ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ജേതാവായി. ഫസ്റ്റ് റണ്ണറപ്പ് സേക്രട് ഹാർട്ട് പയ്യോളി സ്കൂളാണ് കരസ്ഥമാക്കിയത്. സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ കോഴിക്കോട് മൂന്നാം സ്ഥാനം കരസ്ഥമാക്കി. ജെ സി ഐ യുടെ പ്രസിഡൻറ് ഡോക്ടർ അഖിൽ എസ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീബ മലയിൽ ഉദ്ഘാടനം നിർവഹിച്ചു. സോണി സ്റ്റാർ സിംഗർ ഫെയിം ആയ കുമാരി ദേവനശ്രീയ വിശിഷ്ടാതിഥിയായി എത്തി. നഴ്സറി കലോത്സവത്തിൻ്റെ പ്രോജക്ട് ഡയറക്ടർ ജെസ്ന സൈനുദ്ദീൻ സ്വാഗതം ആശംസകൾ നേർന്നു. ചെങ്ങോട്ടുകാവ് ക്ഷേമകാര്യ ചെയർമാൻ ബേബി സുന്ദർരാജ്, മെമ്പർ ബീന കുന്നുമ്മൽ, കീർത്തി അഭിലാഷ്, അഡ്വ പ്രവീൺ എന്നിവർ സംസാരിച്ചു.
Latest from Local News
അരുൺ ലൈബ്രറി എളാട്ടേരിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ മേഖലയിലും കലാ -സാമൂഹ്യ മേഖലകളിലും പ്രാഗല്ഭ്യം തെളിയിച്ച പ്രതിഭകളെ ആദരിച്ചു. ലൈബ്രറി പ്രസിഡൻ്റ് എൻ.എം.
ദേശീയപാതയുടെ നിര്‍മ്മാണ പ്രവൃത്തി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് എത്തി. ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിയോടെ വെങ്ങളത്ത്
തിരുവനന്തപുരം : പേരൂർക്കട മാല മോഷണക്കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം വലിയ വഴിത്തിരിവിലേക്ക്.മോഷണം നടന്നിട്ടില്ല, മറിച്ച് വീട്ടുടമ ഓമന ഡാനിയൽ തന്നെ മാല
തിരുവനന്തപുരം : ചിറയിൻകീഴ് ഓണാഘോഷ വേദിയിൽ മാരകായുധങ്ങളുമായി കയറി അക്രമമഴിച്ചുവിട്ട സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തു. പെൺകുട്ടിയടക്കം മൂന്നു പേർക്ക്
ദേശീയപാതയുടെ പ്രവൃത്തി പുരോഗതി വിലയിരുത്തുന്നതിനായി സെപ്റ്റംബര്‍ 9 ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് വെങ്ങളം മുതല്‍ അഴിയൂര്‍