പേരാമ്പ്ര നാഷണൽ കോളേജിലെ 2004- 2007 സോഷ്യോളജി ,ഇക്കണോമിക്സ് വിദ്യാർത്ഥികൾ ഒത്തുകൂടി. ഈ ഒത്തുകൂടൽ പേരാമ്പ്ര ലൂണാർ ഓഡിറ്റോറിയം ഇന്നലെ രാവിലെ 10 മണി മുതൽ രണ്ടു മണിവരെ വിസ്മയങ്ങളുടെയും ആകാംക്ഷകളുടെയും സ്നേഹ പങ്കിടലിൻ്റെയും ഒരു അലകടലായി മാറുകയായിരുന്നു. അതെ, വാക്കുകൾക്കപ്പുറത്ത് വിസ്മയങ്ങളുടെ വർണ്ണരാജി തീർത്തു. പേരാമ്പ്ര നാഷണൽ കോളേജിലെ 2004- 2007 സോഷ്യോളജി ,ഇക്കണോമിക്സ് വിദ്യാർത്ഥികൾ ഒത്തുകൂടിയപ്പോൾ കഴിഞ്ഞുപോയ വിദ്യാർത്ഥി ബന്ധങ്ങളുടെ 17 വർഷത്തേക്കുള്ള ഒരു തിരിഞ്ഞു നടത്തമായി മാറുകയായിരുന്നു. ഒപ്പം വർത്തമാന കാലത്തിലേക്കുള്ള ഒരു പുനർവിചിന്തനം കൂടിയായി അത് മാറി.
‘ഇന്നലെകളിലേക്ക് ‘ എന്ന തലകെട്ടോടെ അവർ ഒത്തുകൂടിയപ്പോൾ ഇതൾ വിരിഞ്ഞത് നാഷണൽ കോളേജിന്റെ ക്ലാസ് മുറികളിൽ ഇതളറ്റ് പോയ പച്ചയായ ക്ലാസ് ജീവിതങ്ങൾ ആയിരുന്നു. പൊട്ടിച്ചിരികളുടെ സംഗീതവും സാമ്പത്തികശാസ്ത്രങ്ങളിലെ അഴിയാ കുരുക്കുകളുടെ സിദ്ധാന്തങ്ങളും അഭ്രപാളിയിലെന്നപോലെ മനോമുകരങ്ങളിലൂടെ കടന്നുപോയപ്പോൾ ഹൃദയം സന്തോഷ വിസ്മയങ്ങളിൽ ആറാടുകയായിരുന്നു. കേക്ക് മുറിക്കൽ, അനുഭവ പങ്കിടലുകൾ, കവിത പാരായണങ്ങളും കൊണ്ട് സമയം പോയത് അറിഞ്ഞില്ലെന്ന സാക്ഷ്യപ്പെടുത്തലുകൾ ഒത്തുകൂടലിന്റെ എന്നും ഓർമ്മിച്ചു വെക്കാവുന്ന ഫീഡ്ബാക്ക് ആയി മാറി. രതിഷ് ടി പി, റിയാസ് പി കെ, സജീഷ് വി, ശരത് ലാൽ, സനൽ വികെ ‘ ഇന്നലെകളിലേക്ക് ‘ എന്ന ചടങ്ങ് വിജയപ്രദമാക്കാൻ നേതൃത്വം നൽകി.