ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യാ ദേശീയ കമ്മറ്റിയുടെ 15ാം സ്ഥാപക ദിനാചരണം കൊയിലാണ്ടിയിൽ ഉദ്ഘാടനം ചെയ്തു. കാർഷിക മേഖലയുടെ പുരോഗതിക്ക് സന്നദ്ധസംഘടനകൾ ചാലകശക്തിയായി പ്രവർത്തിക്കണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം എം പി ശിവാനന്ദൻ പ്രസ്താവിച്ചു. കൃഷിഭൂമി കർഷകന് കർഷകന് പരിരക്ഷ കാർഷിക മേഖലയിൽ കക്ഷിരാഷ്ട്രീയത്തിന്ന് അതീതമായി ദേശീയ തലത്തിൽ കൃഷിയെയും കർഷകനെയു സ്നേഹിക്കുന്ന ഒരു സ്വതന്ത്ര കർഷക സംഘടനയായ ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യാ ദേശീയ കമ്മറ്റിയുടെ 15ാം സ്ഥാപക ദിനാചരണം കൊയിലാണ്ടി അലയൻസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ എഫ് എ ഒ ഐ ദേശീയ ജനറൽ സിക്രട്ടറി കെ എം സുരേഷ് ബാബു അദ്ധ്യക്ഷതവഹിച്ചു. തവനൂർ കേളപ്പജി മെമ്മോറിയൽ കാർഷിക എഞ്ചിനിയറിംങ്ങ് കോളേജ് അസോസിയേറ്റ് ഡയറക്ടർ സിന്ധു ഭാസ്ക്കർ മുഖ്യപ്രഭാഷണം നടത്തി. സി.കെ സതീഷ് കുമാർ, ശശി കണ്ണമംഗലം, വേലായുധൻ കീഴരിയൂർ, സി.കെ ബാബു, വൽസല മങ്കട, ഡോ: ത്രേസാമ്മ വർഗ്ഗീസ്, വി.സി പര്യേയി, കെ.സുരേഷ് ബാബു, പ്രേംരാജ് ഉള്ളേരി, അനിൽകുമാർ, സി.എം ശോഭിൻ എംദേവനന്ദ, ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യാ സംസ്ഥാന സെക്രട്ടറി കൊല്ലം കണ്ടി വിജയൻ, യുവജന വിഭാഗം കൺവിനർ എൻ എം പ്രജീഷ് എന്നിവർ പ്രസംഗിച്ചു.
സ്ഥാപക ദിനത്തോടനുബന്ധിച്ച് മേലടി ബ്ലോക്ക് പരിധിയിലെ കാർഷിക മേഖലയിൽ മികച്ച പ്രവർത്തനം നടത്തിയ എൻ.എസ് എസ് യൂണിറ്റിന് സി.കെ.ജി ഹയർ സെക്കൻ്ററി സ്കൂൾ ഒന്നാം സ്ഥാനം രണ്ടാം സ്ഥാനം നേടിയ ശ്രീ വാസുദേവാശ്രമം നടുവത്തൂർ, നൊച്ചാട് ഹയർ സെക്കൻ്ററി സ്കൂൾ – എന്നിവർക്ക് കിസാൻ മിത്രാ പുരസ്കാരവും മാജിക് രംഗത്തെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന പ്രേംരാജ് ഉള്ളേരിക്ക് മജീഷ്യൻ ആർട്ട് പുരസ്ക്കാരവും നൽകി ചടങ്ങിൽ ആദരിച്ചു.