പന്തലായനി ഗവ:ഹയർ സെക്കന്ററി സ്കൂൾ വാർഷികാഘോഷത്തിന്റെ ഭാഗമായി എൽ.എസ്.എസ്, യു.എസ്.എസ് മാതൃകാ പരീക്ഷയും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു

കൊയിലാണ്ടി: പന്തലായനി ഗവ :ഹയർ സെക്കന്ററി സ്കൂൾ വാർഷികാഘോഷത്തിന്റെ ഭാഗമായി എൽ.എസ്.എസ്, യു.എസ്.എസ് മാതൃകാപരീക്ഷയും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തോളം കുട്ടികൾ പങ്കെടുത്തു. കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അധ്യക്ഷയായി. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു , വാർഡ് കൗൺസിലർ പി.പ്രജിഷ, പ്രധാന അധ്യാപിക സി.പി. സഫിയ, പി.ടി.എ പ്രസിഡൻ്റ് പി.എം. ബിജു, വൈസ് പ്രസിഡന്റ് പ്രമോദ് രാരോത്ത്, എം. പി. ടി. എ പ്രസിഡൻറ് ജെസ്സി, സ്റ്റാഫ് സെക്രട്ടറി ബാജിത്ത്, എന്നിവർ സംസാരിച്ചു. ഷെർഷാദ് പുറക്കാട് ക്ലാസ്സ്‌ നയിച്ചു.

Leave a Reply

Your email address will not be published.