കൊയിലാണ്ടി: നടേരി കാവുംവട്ടം പറേച്ചാല്‍ ദേവി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ക്ഷേത്ര കാരണവര്‍ കെ.കെ.രാഘവന്‍, മേല്‍ശാന്തി സുരേന്ദ്രന്‍ കൂമുള്ളി, വി.പി.വിനോദ്കുമാര്‍, സി.പി.ശ്രീശന്‍, ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ കെ.പി.സുജാതന്‍, സി.ഗോപാലന്‍, സി.പി.ഭാസ്‌ക്കരന്‍, കെ.കെ.ദാമോദരന്‍, എസ്.പി.സുജിത്ത്, കെ.കെ.രന്തിഷ്, കെ.പി.നാരായണന്‍, വി.പി.സുരേഷ്‌കുമാര്‍, കെ.പി.ശങ്കരന്‍കുട്ടി, കെ.കെ.സുരേന്ദ്രന്‍, കെ.എം.നാരായണന്‍, ഒ.പി.ഗണേശന്‍, സിന്ധു ശിവന്‍, രേഖ ഗണേശ്, പങ്കജവല്ലി എന്നിവര്‍ സന്നിഹിതരായിരുന്നു. വടക്കിനി പുര നിര്‍മ്മാണ ഫണ്ട് കെ.പി.സുജാതനില്‍ നിന്ന് ക്ഷേത്ര കാരണവര്‍ കെ.കെ.രാഘവന്‍ സ്വീകരിച്ചു ഉദ്ഘാടനം ചെയ്തു.
