കേരള സ്റ്റേറ്റ് സർവീസ് പെന്ഷനേഴ്സ് യൂണിയൻ ഇരിങ്ങൽ യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു

കേരള സ്റ്റേറ്റ് സർവീസ് പെന്ഷനേഴ്സ് യൂണിയൻ ഇരിങ്ങൽ യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള ഗവണ്മെന്റ് സർവീസ് പെൻഷൻകാർക്ക് അഞ്ചു വർഷത്തിലൊരിക്കൽ നടപ്പിലാക്കി വരുന്ന പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്നും ക്ഷാമാശ്വാസ കുടിശ്ശിക അനുവദിച്ചു നൽകണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻനേഴ്സ് യൂണിയൻ ഇരിങ്ങൽ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

അയനിക്കാട് പോസ്റ്റ്‌ ഓഫീസിനു സമീപം വെച്ച് നടന്ന സമ്മേളനം പയ്യോളി നഗരസഭ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ്‌ കോട്ടക്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ വി പി നാണു മാസ്റ്റർ, എൻ കെ ബാലകൃഷ്ണൻ, ബ്ലോക്ക്‌ സെക്രട്ടറി എ എം കുഞ്ഞിരാമൻ, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ വനജ വി, ധനജ്ഞയൻ കെ, ജനാർദ്ദനൻ, രാജൻ കെ വി, എന്നിവർ ആശംസ പ്രസംഗം നടത്തി. സെക്രട്ടറി വി കെ നാസർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ കെ ബാബു വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. പി വി ബാബു സ്വാഗതം പറയുകയും കെ ടി കേളപ്പൻ അധ്യക്ഷത വഹിക്കുകയും ടി രമേശൻ നന്ദി പറയുകയും ചെയ്തു. പുതിയ കമ്മിറ്റി ഭാരവാഹികളായി കെ കെ രാജേന്ദ്രൻ (പ്രസിഡണ്ട്) ചന്ദ്രിക എം.ടി, സച്ചിദാനന്ദൻ യു.കെ, ശശാങ്കൻ കെ, (വൈസ് പ്രസിഡണ്ട്) വി കെ നാസർ (സിക്രട്ടറി) പി.വി. ബാബു, ടി രമേശൻ, സജീവൻ മാസ്റ്റർ കെ (ജോയിൻ്റ് സെക്രട്ടറി) കെ.കെ. ബാബു (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.

Previous Story

മാലിന്യ ശേഖരണത്തിൽ മൂടാടി മാതൃക; മിനി എംസിഎഫുകൾ ഇനി തൊഴിലുറപ്പിൽ നിർമ്മിക്കാം

Next Story

പേരാമ്പ്ര നാഷണൽ കോളേജിലെ 2004- 2007 സോഷ്യോളജി ഇക്കണോമിക്സ് വിദ്യാർത്ഥികൾ ഒത്തുകൂടി

Latest from Local News

താമരശ്ശേരി ചുരത്തില്‍ ഇന്ന് സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം

താമരശ്ശേരി ചുരത്തില്‍ ഇന്ന് വൈകിട്ട് ഏഴ് മണി മുതല്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി താമരശ്ശേരി പൊലീസ് അറിയിച്ചു. ഈ സമയം

പിഷാരികാവിലെ പള്ളിയറക്ക് കട്ടില വെച്ചു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ പുതുക്കി പണിത പള്ളിയറയുടെ കട്ടില വെക്കൽ വിവിധ ചടങ്ങുകളോടെ നടന്നു. തെക്കൻ കൊല്ലത്ത് നിന്നും പിഷാരികാവിൽ

ഹരിത വിദ്യാലയ പുരസ്കാര നിറവിൽ വൻമുഖം എളമ്പിലാട് എം.എൽ.പി സ്കൂൾ

മൂടാടി: ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രഥമ ജില്ലാതല ഹരിത വിദ്യാലയ പുരസ്കാരം വൻമുഖം എളമ്പിലാട് എം.എൽ.പി സ്കൂളിന് ലഭിച്ചു. പ്രശസ്ത പരിസ്ഥിതി

നരിക്കുനി വട്ടപ്പാറപൊയിൽ താമസിക്കും പള്ളിക്കരക്കുഴിയിൽ വനജ അന്തരിച്ചു

നരിക്കുനി: വട്ടപ്പാറപൊയിൽ താമസിക്കും പള്ളിക്കരക്കുഴിയിൽ വനജ (62) അന്തരിച്ചു.  ഭർത്താവ് : മോഹൻദാസ് (റിട്ട: ജിഎച്ച്എസ്എസ് ബാലുശ്ശേരി). മകൻ : ജിതിൻ